എം ബി പത്മകുമാറും അഭിനയിച്ചിരിക്കുന്നു

അമീര്‍ നിയാസിനെ നായകനാക്കി റെനീഷ് യൂസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന തേറ്റ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. പൂർണ്ണമായും വനാന്തരങ്ങളിൽ ചിത്രീകരിച്ച സിനിമയാണ് ഇത്. ജൂണ്‍ 20 ന് ചിത്രം തിയറ്ററുകളിലെത്തും. പല്ലികാട്ടിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോഷ് ഗോപി, റെനീഷ് യൂസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അരവിന്ദ് പ്രീതയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കാടിനോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമത്തിൽ വർഷങ്ങളായി മൃഗങ്ങളെ വേട്ടയാടുന്ന ശശാങ്കൻ. മകൻ ശങ്കരന് കാട്ടുപന്നിയുടെ ആക്രമണം നേരിട്ടത് കൊണ്ട് ഭയത്തോടെയാണ് ഇതിനെ കാണുന്നത്. എന്നാൽ ശങ്കരന്റെ കുറച്ചു സുഹൃത്തുക്കൾ കാടുകയറി പന്നിയെ വേട്ടയാടാൻ എത്തിയപ്പോൾ കാടിനുള്ളിൽ അകപ്പെട്ടുപോകുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വനാന്തരങ്ങളിലെ പന്നിയുമായുള്ള സംഘട്ടനം ചിത്രത്തിന്റെ മുഖ്യഘടകമാണ്. ഒരു സർവൈവൽ ത്രില്ലർ ചിത്രമാണിത്.

അമീർ നിയാസിനൊപ്പം സംവിധായകന്‍ എം ബി പത്മകുമാർ, ശരത് വിക്രം, അജീഷ പ്രഭാകർ, ഭദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫാസ് അലി, സിംബാദ് എന്നിവരാണ് ഛായാ​ഗ്രഹണം. സംഗീതം, ബിജിഎം രാഗേഷ് സാമിനാഥൻ നിർവഹിച്ചിരിക്കുന്നു. ഗാനരചന അനിത് തെന്നൽ, അരുൺ പ്രതാപ് കെ, രാഗേഷ് സാമിനാഥൻ, എഡിറ്റിംഗ്, വിഎഫ്എക്സ് റിൻസ് ജോർജ്, മേക്കപ്പ് സനീഫ് എടവ, ആർട്ട് റംസൽ അസീസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ. മൂവി മാർക്ക് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പി ആർ ഒ- എം കെ ഷെജിൻ.

Thetta | തേറ്റ | Malayalam film teaser | Ameer Niyas | Padmakumar MB | Renish Yousaf | Binosh Gopi