ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'അണ്ടര്‍ വേള്‍ഡി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ത്രില്ലര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസ് ആണ്. നേരത്തേ അമല്‍ നീരദിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'യുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു. 'സ്റ്റാലിന്‍ ജോണ്‍' എന്ന ഡോണ്‍ കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.

ഡി 14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍. സംഗീതം യക്‌സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന്. സംഘട്ടനം സുപ്രീം സുന്ദര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതിന്‍ മൈക്കിള്‍. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്. 

ആസിഫ് അലിക്കൊപ്പം ലാല്‍ ജൂനിയര്‍, ഫര്‍ഹാന്‍ ഫാസില്‍, സംയുക്ത മേനോന്‍, മുകേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന അരുണ്‍കുമാര്‍ ചിത്രമാണ് ഇത്. നവംബര്‍ ഒന്നിന് തീയേറ്ററുകളില്‍.