നാഗ ചൈതന്യയും വെങ്കടേഷും ഒന്നിക്കുന്ന പുതിയ സിനിമയാണ് വെങ്കി മാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോയും പുറത്തുവിട്ടു.

മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‍നാറായിരിക്കും ചിത്രമെന്നാണ് വീഡിയോയിലെ രംഗങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ആര്‍മി ഓഫീസറായിട്ടാണ് നാഗ ചൈതന്യ അഭിനയിക്കുന്നത്. കെ എസ് രവീന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്.