ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്.

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പല ഇമോഷണല്‍ ഗ്രാഫുകളിലൂടെ കടന്നുപോകുന്ന നായക കഥാപാത്രത്തെയും അയാളുടെ പ്രണയത്തെക്കുറിച്ചുമൊക്കെ ട്രെയ്‍ലറില്‍ സൂചന തരുന്നുണ്ട് സംവിധായകന്‍. ഒപ്പം ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നും തോന്നിപ്പിക്കുന്നതാണ് ട്രെയ്‍ലര്‍.

ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്. 'വലിയ പെരുന്നാളി'നു ശേഷമെത്തുന്ന ഷെയ്ന്‍ നിഗം ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഏയ്സ്‍തെറ്റിക് കുഞ്ഞമ്മ.