ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം

ടി ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച് ഫെബി ജോർജ് സംവിധാനം ചെയ്യുന്ന റിട്ടൺ ആൻഡ് ഡിറക്റ്റഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ റിലീസായി. സൈജു കുറുപ്പ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. മെയ് പതിനാറിന് ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും അഭിനയിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഇക്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിബി ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം ജിതിൻ ബാബു, മേക്കപ്പ് മനോജ് കിരൺ രാജ്, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ യെല്ലോ ടൂത്ത്സ്, പി ആർ ഒ- എ എസ് ദിനേശ്.

Written & Directed by God | Official Teaser | Saiju kurup | Sunnywayne | Aparna Das | Febi George