Asianet News MalayalamAsianet News Malayalam

'പൊളിച്ചെടാ മക്കളെ... പൊളിച്ച് !' 'ഗുലാബി ഷെറാറ' ട്രെന്‍റിംഗ് പാട്ടിന് ചുവടുവച്ച് ഹൃദയം കീഴടക്കീ കരുന്നുകൾ!

ഇടവഴിയില്‍ നിന്ന് രണ്ട് കുരുന്നുകള്‍ 'ഗുലാബി ഷെറാറ....'യ്ക്ക് ചുവട് വച്ചപ്പോള്‍ കണ്ണെടുക്കാന്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞില്ല. അവരിരുവരും പാട്ടിനൊത്ത് സ്വയം മറന്നാടുകയായിരുന്നു. 

students dancing pahadi song gulabi sharara become a hug hit in social media bkg
Author
First Published Dec 22, 2023, 11:18 AM IST

കുട്ടികളുടെ നൃത്ത വീഡിയോകൾ സാമൂഹിക മാധ്യമ ഉപയോക്താക്കളെ എക്കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഓരോ കാലത്തെയും ഹിറ്റ് പാട്ടുകള്‍ക്ക് കുട്ടികള്‍ ചുവട് വയ്ക്കുന്നത് കാണാന്‍ പ്രത്യേക മനോഹാരിതയാണ്. അടുത്ത കാലത്തായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം പ്രചരിച്ച നേപ്പാളി പഹാഡി ഭാഷയിലുള്ള ഒരു പാട്ടാണ് 'ഗുലാബി ഷെറാറ....'. ഓരോ ദിവസവും ഈ പാട്ടിന്‍റെ വരികള്‍ക്കൊത്ത് ചുവട് വയ്ക്കുന്ന നൂറ് കണക്കിന്  വീഡിയോകളാണ് പുറത്തിറങ്ങുന്നത്. പല വീഡിയോകളും ആരും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ ചിലത് ഏറെ വൈറലാകുന്നു. നൃത്തം ചെയ്യുന്നവരുടെ ഊര്‍ജ്ജം ഇത്തരം വീഡിയോകള്‍ക്ക് ഏറെ പ്രധാനമാണ്. 

യൂറ്റ്യൂബില്‍ മൂന്നേമുക്കാല്‍ കോടിയോളം പേര്‍ കണ്ട 'ഗുലാബി ഷെറാറ' എന്ന പാട്ട് മറ്റ് സാമൂഹിക മാധ്യമങ്ങളില്‍ നൂറ് കണക്കിന് റീല്‍സുകള്‍ക്കും ഷോട്ട്സുകള്‍ക്കുമാണ് വഴി തുറന്നത്. ഈ പാട്ടിന്‍റെ താളത്തിനൊത്തായിരുന്നു രണ്ട് ആണ്‍ കുട്ടികള്‍ ചുവട് വച്ചത്. കെട്ടിടങ്ങള്‍ക്കിടയിലൂടെ പോകുന്ന ഒരു ചെറിയ ഇടവഴിയില്‍ നിന്ന് രണ്ട് കുരുന്നുകള്‍ 'ഗുലാബി ഷെറാറ....'യ്ക്ക് ചുവട് വച്ചപ്പോള്‍ കണ്ണെടുക്കാന്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞില്ല. അവരിരുവരും പാട്ടിനൊത്ത് സ്വയം മറന്നാടുകയായിരുന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ മൂന്നാല് കുട്ടികള്‍ നോക്കി നില്‍ക്കുന്നിടത്ത് നിന്നും തുടരുന്ന വീഡിയോ പെട്ടെന്ന് തന്നെ കുട്ടികള്‍ക്ക് അഭിമുഖമായി നിന്ന് നൃത്തം ചെയ്യുന്ന് രണ്ട് മിടുക്കന്‍മാരിലേക്ക് തിരിയുന്നു. 

'ഓ... ദൈവമേ...!'; മരണമുഖത്ത് നിന്നുള്ള തിരിച്ച് വരവ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RîŠhî ❤️ (@rish_0104)

8 കണ്ണുള്ള 'സാത്താൻ ടരാന്‍റുല', മൂന്നടിയുള്ള പാമ്പ്; ഇക്വഡോറില്‍ ശാസ്ത്രജ്ഞർ കണ്ടെത്തിയ നിഗൂഢജീവികൾ !

സ്കൂള്‍ യൂണിഫോം ധരിച്ച് ബാഗും ഇട്ട് സ്കൂളിലേക്ക് പോകുന്ന വഴിക്ക് കുട്ടികള്‍ നൃത്തം ചെയ്യുന്ന തരത്തിലായിരുന്നു പാട്ടിന്‍റെ കോറിയോഗ്രാഫി. തെരുവിലൂടെ പോകുന്ന ആളുകള്‍ കുട്ടികളുടെ നൃത്തം കണ്ട് അത് നോക്കി നില്‍ക്കുന്നതും കാണാം. കുട്ടികള്‍ രണ്ട് പേരും ഒരുപോലെ സ്വയം മറന്നാണ് നൃത്തം ചെയ്യുന്നത്. പാട്ടിന്‍റെ താളത്തിനൊപ്പം ചടുലമായ ചുവടുകളാണ് കുട്ടികളുടേത്. വീഡിയോ വൈറലായതിന് പിന്നാലെ ഒരു കാഴ്ചക്കാരന്‍ എഴുതിയത് 'കുട്ടികള്‍ ഈ ട്രെന്‍റ് വിജയിച്ചെ'ന്നാതായിരുന്നു. മറ്റൊരു കാഴ്ചക്കാരനെഴുതിയത് 'ഈ ട്രെന്‍റിന്‍റെ അവസാന'മെന്നായിരുന്നു. ഇരുവര്‍ക്കും ശോഭനമായ ഭാവിയുണ്ടെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'ജെസ്റ്റ് ലൈക്ക് എ വാവ്' കുറിച്ചവരും കുറവല്ല. 

5.8 ഡിഗ്രി തണുപ്പ്; കുളിക്കാതെ സ്കൂളിലെത്തിയ അഞ്ച് കുട്ടികളെ തണുത്തവെള്ളത്തില്‍ കുളിപ്പിച്ചു, പിന്നാലെ വിവാദം!
 

Latest Videos
Follow Us:
Download App:
  • android
  • ios