Asianet News MalayalamAsianet News Malayalam

നായക്കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് റോഡിലിടുന്ന ആളുടെ വീഡിയോ വൈറൽ; രൂക്ഷമായി പ്രതികരിച്ച് സോഷ്യൽ മീഡിയ

കടയ്ക്ക് മുന്നിലെത്തിയ മൂന്ന് മാസം മാത്രം പ്രായമുള്ള പട്ടിക്കുട്ടിയെ അയാള്‍ ഇരുമ്പ് വടി കൊണ്ട് അടിച്ച് റോഡിലേക്ക് തന്നെ തള്ളിവിടുന്നു. 

video of a man beating a puppy with an iron rod has gone viral
Author
First Published Apr 20, 2024, 2:51 PM IST | Last Updated Apr 20, 2024, 2:53 PM IST


സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് ലിങ്ക് റോഡ് ഏരിയയിൽ ഒരു കടയുടമ നായ്ക്കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് റോഡിലേക്ക് ഇടുന്ന വീഡിയോയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പട്ടിക്കുട്ടിയെ റോഡിലേക്ക് അടിച്ച് ഓടിച്ചത് പ്രധികരൻ സ്വദേശിയായ ഗുപ്തയാണെന്ന് പുനെക്കർ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കെതിരെ പിംപ്രി പോലീസ് സ്റ്റേഷന്‍ ലിങ്ക് റോഡ് സ്വദേശിയായ ഹിതേഷ് ജയ്പാൽ കുണ്ഡനാനി പരാതി നൽകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗുപ്ത ട്രേഡേഴ്സ് എന്ന കടയുടെ ഉടമയാണ് ഗുപ്ത. കടയ്ക്ക് മുന്നില്‍ നിന്നാണ് ചെറിയൊരു നായ കുട്ടിയെ ഇയാള്‍ ഇരുമ്പ് വടികൊണ്ട് അടിച്ച് അകറ്റുന്നത്. തിരക്കേറിയ റോഡിലേക്കാണ് ഇയാള്‍ പട്ടിക്കുട്ടിയെ അടിച്ച് ഓടിക്കാന്‍ ശ്രമിച്ചത്. അടിയേറ്റ പട്ടിക്കുട്ടി റോഡില്‍ തളര്‍ന്ന് കിടക്കുന്നു.  ക്രൂരമായ ആക്രമണത്തില്‍ മൂന്ന് മാസം പ്രായമായ പട്ടിക്കുട്ടിയുടെ മുന്‍കാല്‍ ഓടിഞ്ഞു. വീഡിയോ ചിത്രീകരിച്ച ഹിതേഷ് പട്ടിക്കുട്ടിയെ ചികിത്സയ്ക്കായി വാക്കാട് മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പിംപ്രി പോലീസ് ഗുപ്തയ്ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

വിവാഹശേഷം നായയെ വിട്ടുപിരിയാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് വധു; വൈറലായി വീഡിയോ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punekar News (@punekarnews)

മൊബൈൽ ഡേറ്റ ചതിച്ച് ആശാനേ! അമേരിക്കൻ ദമ്പതികൾക്ക് ഒരു കോടിയുടെ ഫോൺ ബില്ല്

വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ ഗുപ്തയുടെ നടപടിക്കെതിരെ രംഗത്തെത്തി. 'പാവം നായ്ക്കുട്ടിയെ അടിച്ചയാള്‍ക്ക് നാണമില്ലേ.' എന്നായിരുന്നു ഒരാളുടെ കുറിപ്പ്. 'ലജ്ജാകരമായ പ്രവര്‍ത്തി' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. മറ്റ് ചിലര്‍ ഹിതേഷിന്‍റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു. വെറും മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുരുന്ന് ജീവനെ അയാള്‍ക്ക് എങ്ങനെ മര്‍ദ്ദിക്കാന്‍ തോന്നിയെന്നായിരുന്നു ഒരു കാഴ്ചക്കാരി എഴുതിയത്. മറ്റ് ചിലര്‍ നായക്കുട്ടിയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അന്വേഷിച്ചു. പട്ടിക്കുട്ടിയെ തല്ലിയ വടി കണ്ടെത്തി അയാളെ തല്ലണമെന്ന് എഴുതിയവരും കുറവല്ല. 

'ഇതെന്‍റെ സീറ്റല്ല പക്ഷേ, ഞാൻ എഴുന്നേൽക്കില്ല, പോയി ടിടിഇയോട് പറ'; ടിക്കറ്റില്ലാത്ത യാത്രക്കാരിയുടെ വീഡിയോ വൈൽ

Latest Videos
Follow Us:
Download App:
  • android
  • ios