മൃതദേഹത്തില്‍ കൊറോണ വൈറസ് സാന്നിധ്യം എത്ര നേരമുണ്ടാകും? പഠനം നടത്താനൊരുങ്ങി എയിംസ് ഡോക്ടര്‍മാര്‍

മൃതദേഹത്തിൽ കൊറോണവൈറസ് സാന്നിധ്യം എത്രനേരമുണ്ടാകുമെന്ന് കണ്ടെത്താനുള്ള പഠനം നടത്താനൊരുങ്ങി എയിംസ് ഡോക്ടര്‍മാര്‍. കോവിഡ് 19 ബാധിച്ച് മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം വിശകലനം ചെയ്താണ് പഠനം നടത്തുന്നത്. കൊറോണ വൈറസ് എങ്ങനെ ശരീര ഭാഗങ്ങളെ ബാധിക്കുന്നുമെന്നും ഈ പഠനത്തിലൂടെ കണ്ടെത്താനാകുമെന്ന് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ സുധീര്‍ ഗുപ്ത പറയുന്നു. മൃതദേഹത്തില്‍ നിന്ന് രോഗബാധ പടരുമോയെന്നും ഈ പഠനത്തിലൂടെ കണ്ടെത്തും.

Video Top Stories