Asianet News MalayalamAsianet News Malayalam

വോട്ടിടാം, പ്ലാസ്റ്റിക്കിനെ മാറ്റി നിര്‍ത്തി; തെരഞ്ഞെടുപ്പ് ദിവസവും ഹരിതചട്ടം പാലിക്കാന്‍ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് നടത്താനാണ് മിക്ക ജില്ലാ കളക്ടര്‍മാരുടെയും ഉത്തരവ്.

ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പോളിങ് സ്‌റ്റേഷനുകളുടെ 100 മീറ്റര്‍ പരിധിയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ലക്‌സ്, പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിലോ കപ്പുകളിലോ വിതരണം ചെയ്യാന്‍ പാടില്ലാ..സ്റ്റീല്‍ ഗ്ലാസുകളും സ്റ്റീല്‍ പ്ലേറ്റുകളും ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.