Asianet News MalayalamAsianet News Malayalam

കേരളത്തില്‍ വേനല്‍മഴ കനക്കുന്നു, അടുത്തയാഴ്ച തീവ്രന്യൂനമര്‍ദ്ദത്തിന് സാധ്യത

കേരളത്തില്‍ കൂടുതല്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടാവുകയും മരം വീണ് വൈദ്യുതി തകരാറിലാവുകയും ചെയ്തു. ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലാണിത്.
 

കേരളത്തില്‍ കൂടുതല്‍ ജില്ലകളിലും കനത്തമഴ പെയ്തു. ആറ് ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തയാഴ്ചയും വേനല്‍മഴ തുടര്‍ന്നേക്കുമെന്നും ആന്‍ഡമാന്‍ കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.