Asianet News MalayalamAsianet News Malayalam

'മകള്‍ക്ക് പഠിക്കണം, ടിവിയും ഫോണുമില്ല'; ഈ വയോധികനും വേണം സഹായം

തിരക്കേറിയ റോഡില്‍ ബുദ്ധിമുട്ടിയ കാഴ്ചയില്ലാത്ത വയോധികനെ ബസില്‍ കയറാന്‍ സഹായിച്ച സുപ്രിയയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തിരുവല്ല കറ്റോട് തലപാലയിൽ ജോസ് എന്ന അറുപത്തിരണ്ടുകാരനാണ് അന്ധനായ ആ  വൃദ്ധനെന്ന് ഡോ. ജോൺസൺ ഇടിക്കുള എഫ്ബി പോസ്റ്റിലൂടെ പറയുന്നു. മൂത്ത മകന്റെ വരുമാനം കൊണ്ടാണ് ഏഴംഗ കുടുംബം ജീവിക്കുന്നത്.  ഇളയ മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഓണ്‍ലൈന്‍ പഠനത്തിന് നല്ല ഫോണുമില്ല, ടിവിയുമില്ല. ഇവർക്ക് വീട് നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് സന്നദ്ധ സംഘടന അറിയിച്ചിട്ടുണ്ട്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങളും ഫേസ്ബുക്ക് കുറിപ്പിനൊപ്പമുണ്ട്. 