പ്രണവിന് പിറന്നാള്‍ മധുരമായി അച്ഛന്റെ ആശംസ; ഏറ്റെടുത്ത് ആരാധകരും സോഷ്യല്‍ മീഡിയയും

കുഞ്ഞ് അപ്പുവിന്റെ കവിളില്‍ മുത്തമിട്ട് കൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ മകന് ജന്മദിനാശംസ നേർന്നത്.  ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പ്രണവ് 30 ാം ജന്മദിനം ആഘോഷിച്ചത്. ചെറുപ്പം മുതലേ യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ട്രക്കിംഗ് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ഏറെ ശ്രദ്ധയും നേടിയിട്ടുണ്ട്. ഇപ്പോഴിതാ, പ്രണവിന്റെ കുഞ്ഞുനാളിലെയും ഒപ്പം മകനെ ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയോടും കൂടിയ മോഹന്‍ലാലിന്റെ കുറിപ്പാണ് വൈറലാകുന്നത്

Video Top Stories