വിമാനം തകര്‍ന്നുവീണു; അപകട സ്ഥലത്ത് ആരുമില്ല, കൊക്കെയ്ന്‍ ഒളിപ്പിച്ച നിലയില്‍!

പാപ്പുവ ന്യൂഗിനിയില്‍ ചെറുവിമാനം തകര്‍ന്നുവീണത് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്നുവീണതിന് സമീപത്തുനിന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും പാപ്പുവ ന്യൂഗിനി പോലീസും കിലോക്കണക്കിന് കൊക്കെയ്ന്‍ കണ്ടെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പുവ ന്യൂഗിനിയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കൊക്കെയ്ന്‍ കടത്താനായിരുന്നു വിമാനം ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
 

Video Top Stories