ശബരിച്ചേട്ടന്‍ എല്ലാം ശ്രദ്ധിക്കും, എന്നിട്ടും ഇതെങ്ങെനെ സംഭവിച്ചു? അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി ഉമാ നായര്‍

 സീരിയല്‍ നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സീരിയല്‍ ലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യവും ശരീരവുമെല്ലാം നല്ല രീതിയില്‍ ശ്രദ്ധിച്ച് ചിട്ടയോടെ ജീവിച്ചുപോന്നയാളായിരുന്നു ശബരിയെന്ന് വാനമ്പാടി സീരിയലിലെ പ്രധാന കഥാപാത്രമായ നിര്‍മ്മലയായി അഭിനയിക്കുന്ന ഉമാ നായര്‍ പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല, പക്ഷേ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് അവര്‍ പറയുന്നു. ഇത് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല, ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഉമ പറഞ്ഞു.
 

Video Top Stories