പൈലറ്റ് പുറത്തിറങ്ങിയത് കോക്പിറ്റിലെ വിന്‍ഡോയിലൂടെ, യാത്രക്കാരെ പിന്‍വാതില്‍ വഴി പുറത്തെത്തിച്ചു; വീഡിയോ

കൊവിഡിനെതിരെ അതീവ ജാഗ്രതയോടെയാണ് ലോകരാഷ്ട്രങ്ങള്‍ നീങ്ങുന്നത്. ഇതിന് തെളിവാകുകയാണ് ഡല്‍ഹിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം.  കോവിഡ് 19 രോഗബാധയുള്ള വ്യക്തി യാത്രചെയ്‌തെന്ന സംശയത്തെ തുടര്‍ന്ന് എയര്‍ ഏഷ്യ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കോക്പിറ്റില്‍ നിന്നുള്ള എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് പുറത്തിറങ്ങിയത്.വിമാനത്തിലെ മറ്റ് യാത്രക്കാരെ പിന്‍വാതിലിലൂടെയാണ് ഇറക്കി, ഇവരെ പിന്നീട് പരിശോധനക്ക് വിധേയമാക്കി.
 

Video Top Stories