സാത്താന്‍കുളം സ്റ്റേഷനിലേത് 'മസില്‍രാജ്'; തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ അന്വേഷണ കമ്മീഷന്‍

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ സമാനതകളില്ലാത്ത സംഭവങ്ങളാണ് സാത്താന്‍കുളം സ്‌റ്റേഷനില്‍ നടന്നതെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രക്തം വീണ ലോക്കപ്പ് പൂര്‍ണമായും വൃത്തിയാക്കിയ നിലയിലായിരുന്നു. രക്തംപുരണ്ട ലാത്തി കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ദൃക്‌സാക്ഷിയായ വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഉന്നതപൊലീസുദ്യോഗസ്ഥരുടെ ഭീഷണിയില്‍ ഒന്നും വെളിപ്പെടുത്താന്‍ ആദ്യം തയ്യാറായില്ലെന്നും പിന്നീട് സുരക്ഷയൊരുക്കിയാണ് മൊഴിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Video Top Stories