തലയോട്ടി ഒട്ടിച്ചേര്‍ന്ന് ജനനം: രണ്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ സ്വതന്ത്രരായി

തലയോട്ടി ഒട്ടിച്ചേര്‍ന്ന ഇരട്ടക്കുട്ടികളില്‍ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതിന്റെ സന്തോഷത്തിലാണ് വത്തിക്കാനിലെ ഒരു സംഘം ഡോക്ടര്‍മാര്‍. 
തലയോട്ടി ഒട്ടിച്ചേര്‍ന്ന നിലയിലാണ് എര്‍വിനയും പ്രെഫിനയും ജനിച്ചത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലാണ് ഇവരുടെ ജനനം. തലയോട്ടിയും തലച്ചോറിന്റെ പ്രധാന രക്തക്കുഴലുകളും ഒന്നുചേര്‍ന്ന നിലയിലായിരുന്നു. വത്തിക്കാനില്‍ കുട്ടികള്‍ക്കായുള്ള ബാംബിനോ ഗസു ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും വേര്‍പെടുത്തിയത്.

Video Top Stories