വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം; പ്രതി പിടിയില്‍

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പൊലീസുകാരുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. ദല്‍പത് എന്ന യുവാവാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് ദല്‍പതിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയാണ് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 

Video Top Stories