കേരള നിര്‍മിതിയുടെ കാസര്‍കോട് പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കേരള നിര്‍മിതിയുടെ കാസര്‍കോട് പതിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജനുവരി 28ന് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. കിഫ്ബി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ബോധവത്കരണ പരിപാടിയാണ് കേരള നിര്‍മിതി. 1,009 കോടി രൂപയുടെ കിഫ്ബി പദ്ധതികളാണ് കാസര്‍കോട് ജില്ലയില്‍ പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു

Video Top Stories