തൃശ്ശൂരിലെ വിജയം വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ടിഎന്‍ പ്രതാപന്‍

തൃശ്ശൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പായിരുന്നെന്ന് ടിഎന്‍ പ്രതാപന്‍. തോല്‍വിയുണ്ടാകുമെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ വന്നപ്പോഴും മികച്ച വിജയമുണ്ടാകുമെന്ന് പറഞ്ഞിരുന്നതാണ്. പ്രവര്‍ത്തകരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ്. ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം തൃശ്ശൂരിന്റെ ബഹുസ്വരതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories