Asianet News MalayalamAsianet News Malayalam

കുഴിയില്‍ വീണ കുട്ടിയാനയെ വലയിട്ട് പിടിച്ച് കാട്ടിലയച്ചു

തെയില തോട്ടത്തിലെ കുഴിയില്‍ പെട്ടുപോയ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി.മുപ്പതോളം വരുന്ന ആനകള്‍ കൂട്ടമായാണ് തോട്ടത്തിലേക്ക് എത്തിയത് . കൂട്ടിത്തിലെ കുട്ടിയാന പുലര്‍ച്ചയോടെ കുഴിയില്‍ വീണു. തോട്ടം തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബിനാഗുരി വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി.പലതവണ കുഴിയില്‍ നിന്നും ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, അവസാനം വല ഉപയോഗിച്ച് പിടിച്ച് കാട്ടിലേക്ക് അയച്ചു. പശ്ചിമ ബംഗാളിലെ ബിനാഗുരി വന്യജീവി സങ്കേതത്തിന് സമീപത്തുള്ള കര്‍ബാലയിലാണ് സംഭവം.കുഞ്ഞ് വരുന്നത് കാത്ത് സമീപത്തെ കാട്ടില്‍ അമ്മ ആനയും സഘവും അത്രയും നേരം കാത്ത് നില്‍ക്കുകയായിരുന്നു. കാട്ടില്‍ നിന്നും ഭക്ഷണം തേടി ഇത്തരത്തില്‍ ആനകള്‍ എത്തുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പശ്ചിമ ബംഗാളിലെ ബിനാഗുരി വന്യജീവി സങ്കേതത്തിന് സമീപത്തുള്ള കര്‍ബാലയിലാണ് സംഭവം