ഇംഗ്ലീഷിൽ സംസാരിക്കുകയും ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌ത് അതിന്റെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയും ചെയ്ത ദമ്പതികളാണ് എന്ന് തോന്നിക്കുന്ന പുരുഷനും സ്ത്രീയുമാണ് പ്രതികൾ.
തെക്ക്-പടിഞ്ഞാറൻ സ്പെയിനിലെ ഒരു അപ്മാർക്കറ്റ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് കോംപ്ലക്സിലെ ശേഖരത്തിൽ നിന്ന് രണ്ട് കള്ളന്മാർ 45 കുപ്പി വൈൻ(wine) മോഷ്ടിച്ചു. അതിൽ 215 വർഷം പഴക്കമുള്ള വളരെ അപൂർവമായ 350,000 യൂറോ (3,02,43,886.72) വില വരുന്ന കുപ്പിയും മോഷ്ടിക്കപ്പെട്ടു എന്ന് ഉടമ പറയുന്നു.
ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് ആട്രിയോയുടെ ഉടമകളിലൊരാളായ ജോസ് പോളോ പറഞ്ഞു. ഒരു ഹോട്ടലും ഒരു ടു മിഷേലിൻ സ്റ്റാര്‍ഡ് റെസ്റ്റോറന്റും കാസെറസ് നഗരത്തിൽ 40,000 -ലധികം കുപ്പികൾ സൂക്ഷിക്കുന്ന ഒരു നിലവറയും ഉൾപ്പെടുന്നതാണ് ഇത്. "അവർ പ്രൊഫഷണലുകളായിരുന്നു, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു" കവർച്ച പരസ്യമാക്കാൻ തീരുമാനിച്ചതിന് ശേഷം ഉപഭോക്താക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച കത്തിലൂടെ പോളോ പറഞ്ഞു.
ഇംഗ്ലീഷിൽ സംസാരിക്കുകയും ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌ത് അതിന്റെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയും ചെയ്ത ദമ്പതികളാണ് എന്ന് തോന്നിക്കുന്ന പുരുഷനും സ്ത്രീയുമാണ് പ്രതികൾ. അവർക്ക് കൂടുതൽ ഭക്ഷണം വിളമ്പാൻ അവർ ഒരു ഹോട്ടൽ ഫ്രണ്ട് ഡെസ്‌ക് ക്ലർക്കിനോട് ആവശ്യപ്പെട്ടു, അദ്ദേഹം അടുക്കളയിലേക്ക് പോയപ്പോൾ, അയാള്‍ നിലവറയിലേക്ക് പോയി കുപ്പികൾ മോഷ്ടിച്ചു, പോളോ പറഞ്ഞു.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ച് കുപ്പികൾ നിറച്ച ബാഗുകളുമായി ദമ്പതികൾ ബുധനാഴ്ച പുലർച്ചെ ചെക്ക് ഔട്ട് ചെയ്തു. ഇൻഷ്വർ ചെയ്ത മോഷ്ടിച്ച കുപ്പികളുടെ ആകെ മൂല്യം താൻ കണക്കാക്കിയിട്ടില്ലെന്നും എന്നാൽ അവയുടെ പ്രതീകാത്മക മൂല്യം അതിലും വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പൺ മാർക്കറ്റിൽ വിൽക്കാൻ കഴിയാത്ത കുപ്പികൾ എടുത്തതിനാൽ ഒരു സ്വകാര്യ വൈൻ കളക്ടർക്ക് എത്തിക്കാന്‍ മാത്രമേ കഴിയൂ എന്ന് പോളോ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ചിത്രം പ്രതീകാത്മകം)
