ഇസ്രായേലി കലാകാരിയും മോഡലും മുന്‍ സൈനിക ഉദ്യോഗസ്ഥയുമായ യേല്‍ കോഹന്‍ ഏറിസ് (Yael Cohen Aris) എന്ന 25 -കാരിയാണ് തന്റെ ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ കോപ്പിയടിച്ച് തന്റെ രൂപം മോഷ്ടിച്ച് ലൈംഗിക കളിപ്പാട്ടം (Sex Doll) നിര്‍മിച്ചതിന് എതിരെ രംഗത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ (Instagram) പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ഈ മോഡല്‍ അതിലൂടെ തന്നെയാണ് ഈ വിവരമറിഞ്ഞത്.
ഇന്‍സ്റ്റഗ്രാമിലൂടെ പ്രശസ്തയായ ഇസ്രായേലി മോഡലിന്റെ അതേ ഛായയിലും മാതൃകയിലും ചൈനീസ് കമ്പനി സെക്‌സ് ഡോള്‍ നിര്‍മിച്ചു. വളരെ വൈകി ഇക്കാര്യം അറിഞ്ഞ മോഡല്‍ ഇക്കാര്യം ചൈനീസ് കമ്പനിയെ അറിയിച്ചുവെങ്കിലും അവര്‍ ഇക്കാര്യം നിഷേധിച്ച് കൈകഴുകി. തുടര്‍ന്ന് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് മോഡല്‍.
ഇസ്രായേലി കലാകാരിയും മോഡലും മുന്‍ സൈനിക ഉദ്യോഗസ്ഥയുമായ യേല്‍ കോഹന്‍ ഏറിസ് (Yael Cohen Aris) എന്ന 25 -കാരിയാണ് തന്റെ ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ കോപ്പിയടിച്ച് തന്റെ രൂപം മോഷ്ടിച്ച് ലൈംഗിക കളിപ്പാട്ടം (Sex Doll) നിര്‍മിച്ചതിന് എതിരെ രംഗത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ (Instagram) പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ഈ മോഡല്‍ അതിലൂടെ തന്നെയാണ് ഈ വിവരമറിഞ്ഞത്.
''2018-ല്‍ ഒരു ദിവസം ഒരു ഇന്‍സ്റ്റഗ്രാം സുഹൃത്ത് എനിക്കൊരു മെസേജ് അയച്ചു. ഒരു ചൈനീസ് കമ്പനി താങ്കളുടെ അതേ മാതൃകയില്‍ ഒരു സെക്‌സ് ഡോള്‍ ഉണ്ടാക്കിയ വിവരമറിഞ്ഞോ എന്നായിരുന്നു മെസേജ്. ആ പാവ എന്നെപ്പോലെ തന്നെയായിരുന്നു. എങ്കിലും വെറും യാദൃശ്ചികം എന്നു പറഞ്ഞ് ഞാനത് തള്ളിക്കളഞ്ഞു''-യേല്‍ ഇന്‍സൈഡര്‍ ഓണ്‍ലൈനിനോട് പറഞ്ഞു.
''എന്നാല്‍, അത് യാദൃശ്ചികമായിരുന്നില്ലെന്ന് പിന്നീട് മനസ്സിലായി. ഒരു ഓണ്‍ലൈന്‍ സെക്‌സ് ഡോള്‍ ഫോറത്തില്‍ പുതിയ പാവയെക്കുറിച്ച് നടന്ന പരിപാടിയില്‍ അതിന്റെ ഡിസൈനര്‍ തന്നെ എന്റെ കാര്യം പറഞ്ഞു. എന്റെ പേരു പറഞ്ഞ്, ഇന്‍സ്റ്റഗ്രാമില്‍ ഞാനിട്ട ഫോട്ടോകള്‍ കാണിച്ച്, തന്റെ പുതിയ ഡോള്‍ ഈ സുന്ദരിപ്പെണ്ണിന്‍േറതാണ് എന്നാണ് അയാള്‍ പറഞ്ഞത്. എന്റെ പേര് തന്നെയാണ് അതിനിട്ടതെന്നും അയാള്‍ പറഞ്ഞതുകേട്ടു ഞാന്‍ ഞെട്ടി. യേല്‍ എന്നായിരുന്നു അതിനിട്ട പേര്. അതിന്റെ രൂപവും ശരീരവും എന്‍േറതുപോലെ തന്നെയായിരുന്നു. ശരീരത്തിലെ മറുകുകളും അടയാളങ്ങള്‍ പോലും അതേപടി അവര്‍ അനുകരിച്ചിട്ടുണ്ടായിരുന്നു.''-യേല്‍ പറഞ്ഞു.
''2018 സെപ്തംബര്‍ 18-നാണ് സെക്‌സ് ഡോളുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓണ്‍ലൈന്‍ ഫോറത്തില്‍ എന്നെക്കുറിച്ച് ചര്‍ച്ച നടന്നത്. ചൈനീസ് കമ്പനിയുടെ പേരായ അയേണ്‍ ടെക് ഡോളിന്റെ ഐഡിയിലാണ് എന്റെ കാര്യം പറഞ്ഞത്. പുതിയ ഡോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. യേല്‍ എന്നാണ് പേര്. ഇന്‍സ്റ്റഗ്രാമിലുള്ള യേല്‍ എന്ന മോഡലിന്റെ അതേ രൂപത്തിലാണ് അതുണ്ടാക്കിയത്. നിങ്ങളോരോരുത്തരും അതു കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കണം' എന്നാണ് ഡിസൈനര്‍ ഫോറത്തില്‍ പറഞ്ഞത്. തുടര്‍ന്ന് പലരും പല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ഇന്‍സ്റ്റഗ്രാമിലുള്ള എന്റെ പല ഫോട്ടോകളും താന്‍ ഉപയോഗിച്ചതായി അയാള്‍ പറഞ്ഞു. അവയില്‍ ചിലത് അവിടെ ഷെയര്‍ ചെയ്യുകയും ചെയ്തു.''-യേല്‍ പറയുന്നു.
ഇതറിഞ്ഞ് ആകെ സങ്കടത്തിലായ യേല്‍ ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ എഴുതി. യേല്‍ എന്ന സെക്‌സ് ഡോളിന്റെ ഫോട്ടോ കൂടി അവര്‍ പോസ്റ്റ് ചെയ്തു. അത് മോഡലായ യേലിന്റെ രൂപം തന്നെയാണ് എന്ന് ആയിരക്കണക്കിനാളുകള്‍ കമന്റിട്ടു. തുടര്‍ന്നാണ്, ഇക്കാര്യം വ്യക്തമാക്കി അവര്‍ ചൈനീസ് കമ്പനിക്ക് മെയിലുകള്‍ അയച്ചത്. എന്നാല്‍, ഒന്നിനും മറുപടി കിട്ടിയില്ല.

ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് 'ഇന്‍സൈഡര്‍'ചൈനീസ് കമ്പനിയുടെ പ്രതികരണം തേടിയപ്പോഴാണ് ആദ്യമായി ഇക്കാര്യത്തില്‍ അവര്‍ അഭിപ്രായം പറഞ്ഞത്. ഇന്‍സൈഡറിനയച്ച മെയിലില്‍, അയേണ്‍ ടെക് ഡോള്‍ സി ഇ ഒ ലിയനോര്‍ഡോ ലിയു ഈ ആരോപണം നിഷേധിച്ചു. തങ്ങള്‍ ആരുടെയും രൂപം അപഹരിച്ചിട്ടില്ലെന്നും പാശ്ചാത്യരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു പാവ ഉണ്ടാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സി ഇ ഒ പറഞ്ഞത്. യേല്‍ എന്ന പേരാണ് പ്രശ്‌നമെങ്കില്‍, പാവയുടെ പേരു മാറ്റാമെന്നും സി ഇ ഒ വ്യക്തമാക്കി.
എന്നാല്‍, ഇത് പച്ചക്കള്ളമാണെന്നാണ് മോഡല്‍ യേല്‍ പറയുന്നത്. ഓണ്‍ലൈന്‍ ഫോറത്തില്‍ നടന്ന ചര്‍ച്ചയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അവര്‍ പുറത്തുവിട്ടു. അതില്‍, വ്യക്തമായും യേല്‍ എന്ന മോഡലിന്റെ കാര്യം പറയുന്നുണ്ട്.
ഇതിനെ തുടര്‍ന്നാണ് യേല്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. എന്നാല്‍, അതത്ര എളുപ്പമല്ല എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കമ്പനി ചൈനീസ് ആയതിനാല്‍, കേസ് നടക്കേണ്ടത് ചൈനയിലാണ്. അവിടെ ഒരു തരത്തിലുള്ള കോപ്പിറൈറ്റ് നിയമങ്ങളും അനുസരിക്കാറില്ല. തോന്നും പടി ബിസിനസ് ചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കുന്നതിനാല്‍, അവര്‍ ഒരു രാജ്യാന്തര നിയമവും പാലിക്കാറില്ല. അതിനാല്‍, ഇത് യേല്‍ അല്ലെന്നു പറഞ്ഞ് കമ്പനി തടിതപ്പാനാണ് സാദ്ധ്യതയെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
