ഇന്ത്യയില്‍ പ്രാദേശിക ബോധം സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇത്തരം പ്രാദേശിക വാദങ്ങള്‍ക്ക് വലിയ പ്രചാരം ലഭിച്ചിരുന്നില്ലെങ്കിലും ഓട്ടോ ഡ്രൈവറുടെ കുറിപ്പ് നെറ്റിസണ്‍സിനിടെയില്‍ വൈറലായി. 


ന്ത്യയില്‍ ഒരു പക്ഷേ കേരളമൊഴിച്ചുള്ള പല സംസ്ഥാനങ്ങളിലും ഭാഷാ പ്രേമം അല്പം കൂടുതലാണ്. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‍നാടും കര്‍ണ്ണാടകയിലും ശക്തമായ ഭാഷാ പ്രേമമുള്ളതായി ഇതിനകം വ്യക്തമായതാണ്. ആ നിരീക്ഷണത്തെ ശക്തിപ്പെടുത്തുന്ന ഒരു കാഴ്ച കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ വൈറലായി. റോഷന്‍ റോയി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. തുടര്‍ന്ന് പ്രാദേശികത ആളുകളെ എത്രമാത്രം മോശമായി പെരുമാറാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഓട്ടോ റിക്ഷയുടെ പുറകിലെ കുറിപ്പ് പങ്കുവച്ചു കൊണ്ട് റോഷന്‍ ഇങ്ങനെ എഴുതി, ' ഇത് ഏറ്റവും ഉയർന്ന ക്രമത്തിലുള്ള സെനോഫോബിയയാണ് (മറ്റ് ദേശക്കാരോടുള്ള വിദ്വേഷം), മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ മൂന്നാം ക്ലാസ് പൗരന്മാരായി കണക്കാക്കുന്നതിനുള്ള ന്യായീകരണമായി പ്രാദേശിക അഭിമാനം ഉപയോഗിക്കാനാവില്ല.' കുറിപ്പ് വളരെ വേഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

7 ലക്ഷം വാര്‍ഷിക വരുമാനമുള്ള സർക്കാർ ജോലിയോ അതോ 50 ലക്ഷത്തിന്‍റെ സ്വകാര്യ ജോലിയോ ആവശ്യം?; വൈറലായി ഒരു ചോദ്യം !

Scroll to load tweet…

18 ലക്ഷം ലൈക്കുകള്‍, 21 ലക്ഷം കാഴ്ചക്കാര്‍; ഇന്‍റര്‍നെറ്റിനെ ഇളക്കി മറിച്ചൊരു ഡാന്‍സ് വീഡിയോ !

റോഷന്‍ പങ്കുവച്ച ഫോട്ടോ ഒരു ഓട്ടോ റിക്ഷയുടെ പുറകില്‍ നിന്നുള്ള ചിത്രമായിരുന്നു. ഓട്ടോ റിക്ഷയുടെ പുറകില്‍ ഇങ്ങനെ എഴുതിയിരുന്നു, 'നിങ്ങൾ കർണാടകയിലാണ്, കന്നഡ പഠിക്കൂ. നിങ്ങളുടെ മനോഭാവം കാണിക്കരുത്, നിങ്ങൾ %$&^. നിങ്ങൾ ഇവിടെ യാചിക്കാനാണ് വന്നത്," ഒരു പൊതു സ്ഥലത്ത് ഇത്രയേറെ വിദ്വേഷം പകര്‍ത്തുന്ന ഒരു കുറിപ്പ് കണ്ടിട്ടില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ചിത്രം പങ്കുവച്ച് മണിക്കൂറുകള്‍ക്കം പതിനയ്യായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനായെത്തിയത്, നിങ്ങള്‍ ജര്‍മ്മനിയില്‍ ജോലിക്കായി പോകുമ്പോള്‍ നിങ്ങള്‍ ജര്‍മ്മന്‍ പഠിക്കണം. അതു പോലെ തന്നെ ഇവിടെ ജോലി ചെയ്യുമ്പോള്‍ ആശയസംവാദനത്തിനായി നിങ്ങള്‍ കന്നട പഠിക്കണമെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ഈ കുറിപ്പിന് താഴെ റോഷന്‍ തന്നെ മറുപടി പറഞ്ഞു. ' ജർമ്മനിയിൽ താമസിക്കുന്ന കുടുംബാംഗങ്ങള്‍ തനിക്കുണ്ടെന്നും അവര്‍ ജർമ്മൻ ഭാഷ പഠിക്കാതെ തന്നെ നന്നായി ജീവിക്കുന്നുണ്ടെന്നും അദ്ദേഹം എഴുതി. മാത്രമല്ല, ഇത്തരം പെരുമാറ്റത്തെ അസംബന്ധം കൊണ്ട് ന്യായീകരിക്കരുതെന്നും റോഷന്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക