മിഡാസിന്റെ നാല് ചെവികൾ മാത്രമല്ല അവളുടെ ശരീരത്തിലെ സവിശേഷതകൾ. പൂച്ചയ്ക്ക് വയറിൽ വെളുത്ത ഹൃദയാകൃതിയിലുള്ള ഒരു അടയാളവുമുണ്ട്. 

നാല് ചെവികളുമായി ജനിച്ച ഒരു പൂച്ചക്കുട്ടി(Kitten Born With Four Ears ) അതിന് സ്ഥിരമായി താമസിക്കാൻ ഒരു വീട് കണ്ടെത്തിയിരിക്കുകയാണ്. അതിനെ ദത്തെടുത്ത(adoption) വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിഡാസ് എന്ന നാല് മാസം പ്രായമുള്ള ഈ പൂച്ചയെ, തുർക്കി(Turkey)യിലെ ഒരു സ്ത്രീയാണ് ദത്തെടുത്തിരിക്കുന്നത്.

നാല് ചെവികളുള്ള മിഡാസ് എന്ന പൂച്ചക്കുട്ടി ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു. അതിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട ഫോട്ടോകളിൽ, അതിന്റെ സാധാരണ ചെവികൾക്കുള്ളിൽ ഒരു ജോഡി ചെറിയ ചെവികൾ കാണാം. അതിന്റെ മാതാപിതാക്കളിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ഒരു ജീൻ മ്യൂട്ടേഷൻ മൂലമാണ് ഇങ്ങനെ രൂപഭേദം സംഭവിക്കുന്നത്, LAD ബൈബിളിന്റെ ഒരു റിപ്പോർട്ട് പറയുന്നു.

View post on Instagram

ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, കാനിസ് ഡോസെമെസി എന്ന സ്ത്രീയും അവളുടെ പങ്കാളിയും ചേർന്നാണ് പൂച്ചക്കുട്ടിയെ ദത്തെടുത്തത്. മിഡാസിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് സ്ത്രീക്ക് ഒരു വളർത്തുനായയുണ്ട്. മിഡാസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ, സുസി എന്ന ഓമനത്തമുള്ള ആ നായ നവാഗതന്റെ കൂടെ കളിക്കുന്നത് കാണാം. 

View post on Instagram

മിഡാസിന്റെ നാല് ചെവികൾ മാത്രമല്ല അവളുടെ ശരീരത്തിലെ സവിശേഷതകൾ. പൂച്ചയ്ക്ക് വയറിൽ വെളുത്ത ഹൃദയാകൃതിയിലുള്ള ഒരു അടയാളവുമുണ്ട്. അത് കാണിക്കുന്ന വീഡിയോയും ഇൻസ്റ്റ​ഗ്രാമിൽ കാണാം. പൂച്ചക്കുട്ടിയുടെ നാല് ചെവികൾ അതിന്റെ കേൾവിയെ ബാധിക്കില്ലെന്ന് ഡോസെമെസി പറഞ്ഞു. "അവൾ വളരെ കള്ളിയായ പൂച്ചയാണ്. എന്നാൽ വളരെ സൗഹാർദ്ദപരവുമാണ്" അവൾ പറഞ്ഞു. "അവൾ പകൽ മുഴുവൻ ഉറങ്ങുന്നു, രാത്രി മുഴുവൻ ഉണർന്നിരിക്കുന്നു." 

പൂച്ചകളെക്കുറിച്ചുള്ള അവബോധവും അവരെ ദത്തെടുക്കുന്നതും ഒരു വിദേശ ആശയമല്ല. ഇന്ത്യയിലെ ആളുകളും ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ട്. കച്ച് ആസ്ഥാനമായുള്ള ഒരാൾ 2017 -ൽ ഒരു ക്യാറ്റ് ഗാർഡൻ സ്ഥാപിച്ചിരുന്നു. നാല് വർഷം പിന്നിടുമ്പോൾ, ഈ സ്ഥലത്ത് 200 -ലധികം പൂച്ചകൾ ഉണ്ട്. ഈ പൂച്ച വീടിന്റെ സ്ഥാപകൻ അത് തന്റെ പരേതയായ സഹോദരിക്കാണ് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ, ഈ പൂച്ചവീടിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രതിമാസം 1.5 ലക്ഷം രൂപവരുന്ന ചെലവിന്റെ 90 ശതമാനവും ഉടമയും ഭാര്യയും ചേർന്നാണ് വഹിക്കുന്നത്.