കാരവനിൽ ഒളിച്ചിരുന്നു, ദമ്പതികൾക്കൊപ്പം അവധിക്കാലമാഘോഷിക്കാൻ പോയി പൂച്ച, സഞ്ചരിച്ചത് 439 കിമി!
ഏതായാലും ഈ പൂച്ചയേതാണ് എന്ന് ദമ്പതികൾക്ക് മനസിലായില്ല. അതുകൊണ്ട് അവർ പൂച്ചയുടെ ഒരു ചിത്രം പകർത്തി ഒരു ഓൺലൈൻ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ഷെയർ ചെയ്തു. അപ്പോഴാണ് തങ്ങളുടെ അയൽക്കാരിയായ സ്റ്റെഫാനിയുടെ ബോണി എന്ന് പേരുള്ള പൂച്ചയാണ് തങ്ങളുടെ കൂടെ കൂടിയിരിക്കുന്നത് എന്ന് മനസിലാവുന്നത്.

പൂച്ചകൾ വളരെ കുസൃതിക്കാരും വികൃതികളുമായ ജീവികളാണ്. അവ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് പ്രവചിക്കുക പോലും സാധ്യമല്ല. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലിങ്കൺഷെയറിൽ നിന്നുള്ള ഒരു പൂച്ച ആരുമറിയാതെ അടുത്ത വീട്ടിലെ ദമ്പതികൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയി. അവരുടെ കാരവനിൽ ഒളിച്ചിരുന്നാണ് പൂച്ച ദമ്പതികൾക്കൊപ്പം സൗത്ത് ഡെവോൺ വരെ എത്തിയത്.
ലിങ്കൺഷെയറിലെ ഹോൺകാസിൽ നിന്നുള്ള ദമ്പതികളായ ജാനറ്റും പോൾ അറ്റ്കിൻസണും പറയുന്നത് ഇങ്ങനെ: കറുപ്പും വെളുപ്പും നിറത്തിലുള്ള ആ പൂച്ച തങ്ങളുടെ കാരവാനിൽ ഒളിച്ചിരിക്കുകയായിരുന്നു. മണിക്കൂറുകൾ യാത്ര ചെയ്ത് തങ്ങൾ സൗത്ത് ഡെവോണിൽ എത്തിച്ചേർന്നു. അവിടെയെത്തിയ ശേഷമുള്ള ആദ്യത്തെ രാത്രിയിൽ അത്താഴം കഴിച്ചു കഴിഞ്ഞതിന് ശേഷമാണ് തങ്ങളിരുവരും പൂച്ചയെ കാണുന്നത് തന്നെ.
ഏതായാലും ഈ പൂച്ചയേതാണ് എന്ന് ദമ്പതികൾക്ക് മനസിലായില്ല. അതുകൊണ്ട് അവർ പൂച്ചയുടെ ഒരു ചിത്രം പകർത്തി ഒരു ഓൺലൈൻ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ഷെയർ ചെയ്തു. അപ്പോഴാണ് തങ്ങളുടെ അയൽക്കാരിയായ സ്റ്റെഫാനിയുടെ ബോണി എന്ന് പേരുള്ള പൂച്ചയാണ് തങ്ങളുടെ കൂടെ കൂടിയിരിക്കുന്നത് എന്ന് മനസിലാവുന്നത്. 439 കിലോമീറ്ററാണ് ഇവർ യാത്ര ചെയ്തത്. ഈ യാത്രയിലത്രയും തങ്ങളുടെ കാരവനിൽ പൂച്ചയുണ്ട് എന്ന കാര്യം ദമ്പതികൾ അറിഞ്ഞതേയില്ല. എന്ന് മാത്രമല്ല അവർക്ക് അങ്ങനെ ഒരു സംശയവും ഒരിക്കൽ പോലും തോന്നിയില്ല.
പിന്നീട്, ദമ്പതികൾ തിരികെ പോകുന്ന പോക്കിൽ പൂച്ചയേയും തങ്ങളുടെ കൂടെ കൂട്ടുകയായിരുന്നു. അതുവരെ പൂച്ചയെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാക്കി അവന്റെ പരിചരണം ദമ്പതികൾ ഉറപ്പാക്കി. എന്തായാലും തനിക്കിപ്പോൾ ഒരു അവധിക്കാലം ആഘോഷിക്കാൻ പോവാൻ സാധിച്ചില്ല, തന്റെ പൂച്ചക്കെങ്കിലും സാധിച്ചല്ലോ എന്നാണ് ഉടമ സ്റ്റെഫാനി പ്രതികരിച്ചത്. ബോണി സുരക്ഷിതനായി തിരികെ എത്തിയതിൽ സമാധാനം എന്നും അവർ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: