രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ 1950 -ൽ മോണ്ട് ബ്ലാങ്കിൽ തകർന്നുവീണിരുന്നു. അതിൽ 48 പേർ മരിച്ചു. 1966 -ൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുടെ രണ്ടാമത്തെ വിമാനം 117 യാത്രക്കാരുമായി പർവതത്തിൽ ഇടിച്ചു.
ഫ്രാൻസിലെ മോണ്ട് ബ്ലാങ്കി(Mont Blanc)ൽ നിന്നാണ് ആ പർവതാരോഹകന്(climber) പതിറ്റാണ്ടുകളായി അകപ്പെട്ടിരുന്ന നിലയിൽ മരതകങ്ങളും മാണിക്യങ്ങളും ഇന്ദ്രനീലവും അടങ്ങിയ ഒരു നിധിശേഖരം(treasure) കിട്ടിയത്. എന്നാൽ, അദ്ദേഹം അത് അന്ന് പൊലീസിനെ ഏൽപ്പിച്ചു. ഇപ്പോഴിതാ പെട്ടിയിൽ നിന്നും കണ്ടെത്തിയ രത്നങ്ങളിൽ പകുതിയും ആ പർവതാരോഹകന് തന്നെ നൽകിയിരിക്കുകയാണ്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ആ പർവതാരോഹകൻ 2013 -ലാണ് വിലയേറിയ രത്നങ്ങൾ കണ്ടെത്തിയത്. അരനൂറ്റാണ്ട് മുമ്പ് തകർന്നുവീണ ഇന്ത്യൻ വിമാനത്തിലുണ്ടായിരുന്ന ആരുടെയെങ്കിലും പെട്ടിയായിരിക്കാം ഇതെന്നാണ് കരുതുന്നത്. ഫ്രഞ്ച് നിയമം അനുശാസിക്കുന്നതുപോലെ പെട്ടി പൊലീസിന് കൈമാറിയതില്‍ പർവതാരോഹകൻ പ്രശംസിക്കപ്പെട്ടു.
എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന് നൂറുകണക്കിന് വിലയേറിയ കല്ലുകളുടെ പകുതി പ്രതിഫലമായി ലഭിച്ചിരിക്കുകയാണ്. ഉടമയുടെ കുടുംബത്തെ ഇന്ത്യയിൽ കണ്ടെത്താനുള്ള വിഫലശ്രമത്തെത്തുടർന്ന് ഷാമോണിക്സിലെ പ്രാദേശിക അധികാരികൾ ബാക്കി പകുതി എടുത്തു. രത്നങ്ങൾ ഇപ്പോൾ ഏകദേശം 150,000 യൂറോ (1,27,38,599.92) മൂല്യമുള്ള രണ്ട് തുല്യ ലോട്ടുകളായി പങ്കിട്ടിരിക്കുന്നു എന്ന് ചമോനിക്സ് മേയർ എറിക് ഫോർണിയർ AFP വാർത്താ ഏജൻസിയോട് പറഞ്ഞു. തന്റെ കണ്ടെത്തൽ പൊലീസിന് കൈമാറാന്‍ തയ്യാറായതില്‍ അദ്ദേഹം പർവതാരോഹകനെ പ്രശംസിച്ചു.
രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ 1950 -ൽ മോണ്ട് ബ്ലാങ്കിൽ തകർന്നുവീണിരുന്നു. അതിൽ 48 പേർ മരിച്ചു. 1966 -ൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുടെ രണ്ടാമത്തെ വിമാനം 117 യാത്രക്കാരുമായി പർവതത്തിൽ ഇടിച്ചു. 1966 -ല്‍ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന വിമാനം തകർന്ന് വീണതിൽ നിന്നാണ് വിലയേറിയ കല്ലുകൾ വന്നതെന്നാണ് അധികൃതർ കരുതുന്നത്. പർവതത്തിൽ നിന്ന് മനുഷ്യന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്നവരുടെ ലഗേജുകളും കണ്ടെത്തിയിട്ടുണ്ട്. 2012 -ൽ ഇന്ത്യയിൽ നിന്നുള്ള നയതന്ത്രബാഗും കണ്ടെത്തിയിരുന്നു. ബാഗിൽ പത്രങ്ങളും കലണ്ടറുകളും 1966 -ലെ വ്യക്തിഗത കത്തും ഉണ്ടായിരുന്നു.
ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ഹോമി ജെ ഭാഭയും 1966 -ലെ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
