Asianet News MalayalamAsianet News Malayalam

ദമ്പതികൾക്ക് 1.35 കോടി പിഴ; പോഷകാഹാര കുറവുള്ള 159 വളർത്തുമൃഗങ്ങളെ ഇടുങ്ങിയ അപ്പാർട്ട്മെന്‍റിൽ പാർപ്പിച്ചതിന്


'ഒരു സ്ത്രീയോട് തനിക്ക് ഇനി കുട്ടികളുണ്ടാകില്ലെന്ന് പറയുന്നത് പോലെയാണ്' കോടതി വിധിയെന്നായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയുടെ പ്രതികരണം. 'കോടതി വിധി അനീതിയാണെന്നും അപ്പീലിന് പോകുമെന്നും സ്ത്രീ അറിയിച്ചു. 

Couple fined Rs 1 35 crore for keeping 159 malnourished pets in apartment
Author
First Published Apr 8, 2024, 3:24 PM IST


നിർജ്ജലീകരണവും പോഷകാഹാരക്കുറവും ഉള്ള 159 പൂച്ചകളെയും നായ്ക്കളെയും സ്വന്തം അപ്പാർട്ട്മെന്‍റിൽ താമസിപ്പിച്ചതിന് ഫ്രഞ്ച് ദമ്പതികൾക്ക് മൃഗങ്ങളെ വളര്‍ത്തുന്നതിന് നിരോധനവും ഒരു വര്‍ഷം തടവും പിഴയും ശിക്ഷ. പിഴയായി ദമ്പതികള്‍ 1.35 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചു. മാത്രമല്ല, ഇവര്‍ക്ക് ഇനി മൃഗങ്ങളെ വളര്‍ത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിഴയായ  129,000 പൗണ്ട് (1.35 കോടി രൂപ) മൃഗക്ഷേമ സംഘടനകൾക്ക് നല്‍കാനാണ് കോടതി 68 വയസ്സുള്ള സ്ത്രീയോടും 52 വയസ്സുള്ള ഒരു പുരുഷനോടും നിര്‍ദ്ദേശിച്ചത്. ഫ്രാൻസിലെ നൈസിൽ ദമ്പതികളുടെ 18 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അപ്പാർട്ട്മെന്‍റിൽ നിന്ന് 159 പൂച്ചകളെയും ഏഴ് നായ്ക്കളെയുമാണ് കണ്ടെത്തിയത്. 

രണ്ട് ഭാര്യമാര്‍, 28 കുട്ടികള്‍; ജീവിതം എത്രമേല്‍ ഹാപ്പിയെന്ന് മൈക്കള്‍

പൂച്ചകളുടെയും പട്ടികളുടെയും കരച്ചിലും ദൂര്‍ഗന്ധവും അഹസ്യമായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. 2023 ലാണ് കേസില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തതെങ്കിലും ഇപ്പോഴാണ് കോടതി വിധി വന്നത്. നിര്‍ജ്ജലീകരണം മൂലം ചത്ത മൃഗങ്ങളുടെ ചീഞ്ഞ മൃതദേഹങ്ങളും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.  രണ്ട് പൂച്ചകളെയും രണ്ട് നായ്ക്കുട്ടികളെയും കുളിമുറിയിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പല പൂച്ചകളുടെയും പട്ടികളുടെയും ശരീരത്തില്‍ പുഴുവരിച്ച നിലയില്‍ മുറിവുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ടെത്തിയ എല്ലാ വളർത്തു പൂച്ചകളുടെയും നായ്ക്കളുടെയും ആരോഗ്യം മോശമായതിനാൽ, ദമ്പതികൾ കുറ്റക്കാരാണെന്ന് നൈസ് ക്രിമിനൽ കോടതി വിധിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

ഇഷ്ടപ്പെട്ട സീറ്റിനായി 1000 രൂപ അധികം കൊടുത്തു, എന്നിട്ടും എയർ ഇന്ത്യ നല്‍കിയ സീറ്റ്; വൈറലായി ഒരു കുറിപ്പ്

'ഒരു സ്ത്രീയോട് തനിക്ക് ഇനി കുട്ടികളുണ്ടാകില്ലെന്ന് പറയുന്നത് പോലെയാണ്' കോടതി വിധിയെന്നായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയുടെ പ്രതികരണം. 'കോടതി വിധി അനീതിയാണെന്നും അപ്പീലിന് പോകുമെന്നും സ്ത്രീ അറിയിച്ചു. 'അവ എന്‍റെ ജീവിതത്തിലെ പ്രണയമായിരുന്നു, പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി, എങ്കിലും താന്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല. ' എന്നും അവര്‍ കോടതിയില്‍ പറഞ്ഞു. തന്‍റെ മൃഗങ്ങളുടെയും അപ്പാര്‍ട്ട്മെന്‍റിന്‍റെയും മോശം അവസ്ഥ താത്കാലികമാണെന്നും അവര്‍ പറഞ്ഞു. അതേസമയം കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ സൈക്യാട്രിക് പരിശോധനയിൽ, സ്ത്രീക്ക് 'നോഹസ് സിൻഡ്രോം' (Noah’s syndrome) ഉണ്ടെന്ന് കണ്ടെത്തി. മൃഗങ്ങളെ ഒളിപ്പിച്ച് വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു മാനസിക പ്രശ്നമാണിത്. അതായത്, തനിക്ക് സംരക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ മൃഗങ്ങളെ സംരക്ഷിക്കാനുള്ള ആഗ്രഹത്തില്‍ നിന്നുമാണ് ഈ മാനസികാവസ്ഥ ഉടലെടുക്കുന്നത്. 

'സൂപ്പര്‍മാന്‍ ആള് സൂപ്പറാ...'; സൂപ്പര്‍മാന്‍റെ ആദ്യ കോമിക് പുസ്തകം വിറ്റ് പോയത് ഏതാണ്ട് അമ്പത് കോടിക്ക്
 

Follow Us:
Download App:
  • android
  • ios