Asianet News MalayalamAsianet News Malayalam

20 ദിവസത്തിനുള്ളിൽ 40,000 ഭൂകമ്പങ്ങൾ, ഇനി സംഭവിക്കാൻ പോകുന്നതെന്ത്? ഉറക്കം കിട്ടാതെ ജനങ്ങൾ

മാർച്ച് ആദ്യം അഗ്നിപർവ്വത സ്‌ഫോടനത്തെക്കുറിച്ച് ഐസ്‌ലാൻഡിലെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇത് അന്താരാഷ്ട്ര വിമാന ഗതാഗതത്തെ തടസ്സപ്പെടുത്തുമെന്നോ സമീപത്തുള്ള നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. 

earthquake in Iceland
Author
Iceland, First Published Mar 16, 2021, 4:10 PM IST

ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഐസ്‍ലാൻഡിൽ ഉണ്ടായിട്ടുള്ളത്. ഇവിടുത്തുകാർ ഉറങ്ങിയിട്ട് തന്നെ ആഴ്ചകളായി. ശാസ്ത്രജ്ഞന്മാര്‍ നല്‍കി വന്ന സൂചനകളും അത്ര നല്ലതായിരുന്നില്ല. എല്ലാം കൊണ്ടും ക്ഷീണിതരായിരിക്കുകയാണ് ഇവിടെ ജനങ്ങൾ. ''എപ്പോഴും ഞങ്ങള്‍ക്ക് ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. തകരാറായ ഒരു പാലത്തിന് മുകളിലൂടെ നടക്കുന്ന അനുഭവമാണത്.'' ഗ്രിൻഡാവിക് പട്ടണത്തിലെ ആജീവനാന്ത താമസക്കാരനായ റാൻ‌വെയ്ഗ് ഗുഡ്മണ്ട്സ്‌ഡോട്ടിർ പറഞ്ഞു. 

earthquake in Iceland

റെയ്ക്ജാനസ് ഉപദ്വീപിന്റെ തെക്ക് ഭാഗത്താണ് ഗ്രിൻഡാവിക് സ്ഥിതിചെയ്യുന്നത്, അഗ്നിപർവ്വതങ്ങളും, ഭൂകമ്പ ഹോട്ട്‌സ്പോട്ടുകളും ഉള്ള പ്രദേശമാണിത്. ഫെബ്രുവരി 24 മുതൽ 40,000 -ലധികം ഭൂകമ്പങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് - കഴിഞ്ഞ വർഷം അവിടെ രേഖപ്പെടുത്തിയ മൊത്തം ഭൂകമ്പങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. 

യുറേഷ്യൻ, വടക്കേ അമേരിക്കൻ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഐസ്‌ലാൻഡില്‍ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്‌ചയിലെ ഭൂകമ്പത്തിന്റെ ഉറവിടം മാഗ്മ എന്നറിയപ്പെടുന്ന ഉരുകിയ പാറയുടെ ഒരു വലിയ ഭാഗമാണ്, ഉപരിതലത്തിലേക്ക് നീങ്ങാന്‍ ശ്രമിക്കവെ ഉപദ്വീപിനടിയിൽ ഏകദേശം ഒരു കിലോമീറ്റർ (0.6 മൈൽ) താഴേക്ക് നീങ്ങുന്നു ഇത്. “ഇത്രയധികം ഭൂകമ്പങ്ങൾ ഞങ്ങൾ കണ്ടിട്ടില്ല” ഐസ്‌ലാൻഡിക് കാലാവസ്ഥാ ഓഫീസിലെ (IMO) അഗ്നിപർവ്വത അപകട കോർഡിനേറ്റർ സാറാ ബർസോട്ടി പറയുന്നു. അത്തരം ഭൂകമ്പങ്ങളിൽ ചിലത് 5.7 വരെ ഉയർന്ന അളവിലുള്ളതാണ്.

“ഇവിടെ എല്ലാവരും വളരെ ക്ഷീണിതരാണ്. ഞാൻ രാത്രി ഉറങ്ങാൻ പോകുമ്പോൾ, ചിന്തിക്കുന്നത് ഇന്ന് രാത്രിയെങ്കിലും എനിക്ക് ഉറക്കം ലഭിക്കുമോ എന്നാണ്” സ്കൂൾ അധ്യാപകനായ ഗുഡ്മണ്ട്സ്ഡൊട്ടിർ പറയുന്നു. ഗ്രിൻഡാവിക്കിലെ പലരും ബന്ധുക്കളെ സന്ദർശിക്കുകയും, വേനൽക്കാല വസതികളിൽ സമയം ചെലവഴിക്കുകയും, അല്ലെങ്കിൽ തലസ്ഥാനമായ റെയ്ജാവിക്കിൽ ഒരു ഹോട്ടൽമുറി വാടകയ്‌ക്കെടുത്തിരിക്കുകയുമാണ് വിശ്രമവും നല്ല ഉറക്കവും ലഭിക്കാൻ.

earthquake in Iceland

മാർച്ച് ആദ്യം അഗ്നിപർവ്വത സ്‌ഫോടനത്തെക്കുറിച്ച് ഐസ്‌ലാൻഡിലെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇത് അന്താരാഷ്ട്ര വിമാന ഗതാഗതത്തെ തടസ്സപ്പെടുത്തുമെന്നോ സമീപത്തുള്ള നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. 2010 -ൽ ഐജാഫ്‌ജല്ലജാക്കുൾ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് ഏകദേശം 900,000 വിമാനങ്ങൾ നിർത്തുകയും നൂറുകണക്കിന് ഐസ്‌ലാൻഡുകാരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ പൊട്ടിത്തെറി അന്തരീക്ഷത്തിലേക്ക് ചാരമോ പുകയോ പുറന്തള്ളുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഭൂമിയിലെ വിള്ളലുകളിൽ നിന്ന് ലാവ പൊട്ടിത്തെറിക്കുമെന്ന് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നു, ഇത് ഫലമായി ലാവ ജലധാരകൾക്ക് കാരണമാകാം, ഇത് വായുവിൽ 20 മുതൽ 100 ​​മീറ്റർ വരെ നീളാം. 

കഴിഞ്ഞ വർഷം അധികൃതർ ഗ്രിൻഡാവിക്കിനായി അടിയന്തര പദ്ധതി തയ്യാറാക്കിയിരുന്നു. വിദൂര നഗരത്തിലേക്കുള്ള റോഡുകൾ അടച്ചാൽ വടക്കൻ അറ്റ്ലാന്റിക് പ്രദേശത്തെ ബോട്ടുകളിൽ കയറ്റുക എന്നത് അതിലൊന്നായിരുന്നു. “ഞങ്ങളെ വിവരങ്ങള്‍ അറിയിക്കുകയും ഞങ്ങളെ ഒഴിപ്പിക്കുകയും ചെയ്യുമെന്ന അധികാരികളുടെ വാക്കുകളെ ഞാന്‍ വിശ്വസിക്കുന്നു” ഗുഡ്മണ്ട്സ്ഡൊട്ടിർ പറയുന്നു. “ഞാൻ ഭയപ്പെടുന്നില്ല, ക്ഷീണിതനാണ്.” എന്നും അദ്ദേഹം പറയുന്നു.

Follow Us:
Download App:
  • android
  • ios