നീലഗിരിയിലെ അധിനിവേശ സസ്യമായ ലന്താന മരങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി ഈ മരമുപയോഗിച്ചാണ് ആനകളുടെ മാതൃകകള്‍ നിര്‍മ്മിച്ചത്. 


രിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ റോബോര്‍ട്ട് ആനയെ നടയിരുത്തിയ വര്‍ത്ത വന്നത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. എന്നാല്‍, ഇന്ന് മറ്റൊരു ആനയാണ് നെറ്റിസെണ്‍സിന്‍റെ ശ്രദ്ധ പിടിച്ച് പറ്റിയത്. സുപ്രിയ സാഹു ഐഎഎസ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് ഈ ആന നെറ്റിസണ്‍സിന്‍റെ ശ്രദ്ധയിലേക്ക് വന്നത്. 

തമിഴ്‌നാട്ടിലെ ഗദുലൂരിലെ ആദിവാസികൾ നീലഗിരിയിൽ കാണപ്പെടുന്ന ലന്തനാ മരം കൊണ്ട് ചെറുതും വലുതുമായ ആനകളുടെ മാതൃകകള്‍ നിര്‍മ്മിക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചു കൊണ്ട് സുപ്രിയ ഇങ്ങനെ എഴുതി. ' ഗൂഡല്ലൂരിലെ ഒരു വിദൂര യൂണിറ്റിലേക്കുള്ള അത്ഭുതകരമായ സന്ദർശനം. അവിടെ യുവാക്കളായ ആദിവാസികൾ ലന്താനയിൽ നിന്ന് പൂര്‍ണ്ണകായ ആനകളുടെ മാതൃകകള്‍ നിര്‍മ്മിക്കുന്നു. ലന്താന മരം ഒരു അധിനിവേശ ഇനമാണ്. നൂറോളം ആദിവാസികൾ തങ്ങളുടെ കൈകൊണ്ട് മായാജാലം സൃഷ്ടിക്കുന്നു. വിജയിക്കുക വിജയിക്കുക. ഇത് പ്രാദേശിക ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും ലന്താന മരത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു. 

Scroll to load tweet…

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വൈറല്‍ വീഡിയോ

വന്യജീവി സംരക്ഷണവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ വർഷമാദ്യം ചെന്നൈയിലെ എലിയറ്റ് ബീച്ചിൽ ആനകളുടെ പൂര്‍ണ്ണകായ രൂപങ്ങള്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. നീലഗിരിയിലെ അധിനിവേശ സസ്യമായ ലന്താന മരങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി ഈ മരമുപയോഗിച്ചാണ് ആനകളുടെ മാതൃകകള്‍ നിര്‍മ്മിച്ചത്. ഇന്ത്യയിലെ വിവിവ വനങ്ങളില്‍ ലന്താന മരത്തിന്‍റെ സാന്നിധ്യമുണ്ട്. ഇത് തദ്ദേശ സസ്യങ്ങളുടെ നാശത്തിന് കാരണമാകുന്നതിനാല്‍ ഇവയെ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായിട്ടാണ് ലന്താനകളെ ശില്പ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. മുതുമലയിൽ നിന്നുള്ള 70 ആദിവാസികളാണ് ഈ നിര്‍മ്മാണത്തിന് പിന്നില്‍. 

വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നലെ നിരവധി പേരാണ് വീഡിയോ കണ്ടത്. മണിക്കൂറുകള്‍ക്കം അറുപത്തി രണ്ടായിരത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുകളെഴുതി. അവരുടേത് അസാമാന്യമായ കഴിവാണെന്നായിരുന്നു മിക്കവരും കുറിച്ചത്. ചിലര്‍ സുപ്രിയയെ പോലുള്ള ഉദ്യോഗസ്ഥരുടെ സേവനത്തെയും പുകഴ്ത്താന്‍ മറന്നില്ല. 

വിടില്ല ഞാന്‍'; കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ പാടുപെടുന്ന അച്ഛന്‍റെ വീഡിയോ വൈറല്‍