ഒരു വർഷം മുമ്പ് പവനും ക്രിസ്റ്റനും തമ്മിൽ ആ​ഗ്രയിൽ വച്ച് നേരിട്ട് കണ്ടു എന്നും പറയുന്നു. അവിടെ നിന്നും താജ്‍ മഹൽ സന്ദർശിച്ച ശേഷം ഇരുവരും തമ്മിൽ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു.

സ്നേഹത്തിന് കാലമോ, ദേശമോ, ദൂരമോ ഒന്നും തടസമല്ല എന്ന് പറയാറുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച കാരണം തന്നെ ദൂരമൊന്നും ഒരു പ്രണയത്തിനും ഇപ്പോൾ തടസവുമല്ല. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവരുടെ ജീവിതം. വർഷങ്ങൾക്ക് മുമ്പ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാനായി യുവതി സ്വീഡനിൽ നിന്നും ഉത്തർ പ്രദേശിലെത്തി. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം കഴിയുകയും ചെയ്തു. 

10 വർഷങ്ങൾക്ക് മുമ്പാണ് സ്വീഡിഷ് യുവതിയായ ക്രിസ്റ്റൻ ലൈബേർട്ടും ഉത്തർ പ്രദേശിലുള്ള പവൻ കുമാറും തമ്മിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. 2012 -ൽ ഫേസ്ബുക്ക് സുഹൃത്തുക്കളായി തുടങ്ങിയ സൗഹൃദം തുടർന്നു. പിന്നീടത് ഫോൺകോളും വീഡിയോ കോളും ആയി മാറി. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറുകയും അത് വളരുകയും ചെയ്തു.

Scroll to load tweet…

ഒരു വർഷം മുമ്പ് പവനും ക്രിസ്റ്റനും തമ്മിൽ ആ​ഗ്രയിൽ വച്ച് നേരിട്ട് കണ്ടു എന്നും പറയുന്നു. അവിടെ നിന്നും താജ്‍ മഹൽ സന്ദർശിച്ച ശേഷം ഇരുവരും തമ്മിൽ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. തനിക്ക് ഇന്ത്യയോട് വലിയ ഇഷ്ടമാണ് എന്നും അതിനാൽ തന്നെ ഇന്ത്യക്കാരനുമായി വിവാഹം ചെയ്തതിൽ വളരെ അധികം സന്തോഷമുണ്ട് എന്നും ക്രിസ്റ്റൻ എഎൻഐ -യോട് പറഞ്ഞു. 

ഡെറാഡൂണിൽ എഞ്ചിനീയറിം​ഗിൽ ബിടെക്ക് പൂർത്തിയാക്കിയ പവൻ ഒരു എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. ഇരുവരും തമ്മിൽ വിവാഹിതരാവാൻ തീരുമാനിച്ചപ്പോൾ പവൻ കുമാറിന്റെ വീട്ടുകാർക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. മക്കളുടെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്നും അതിനാൽ തന്നെ ഈ വിവാഹത്തിൽ സന്തോഷം മാത്രമേ തങ്ങൾക്ക് ഉള്ളൂ എന്നും പവൻ കുമാറിന്റെ അച്ഛൻ ​ഗീതം സിങ് പറഞ്ഞു.