അന്നേരമാണ് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും കാറിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തത്. ''ഇതാണോ ഇമ്രാന്റെ പുതിയ പാകിസ്താന്‍? പേടിത്തൊണ്ടന്‍മാരുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-''എന്നാണ് റിഹം ഖാന്‍ എഴുതിയത്.  

പാക്കിസ്താന്‍ പേടിത്തൊണ്ടന്‍മാരുടെയും തെമ്മാടികളുടെയും നാടാണെന്ന് പാക് പ്രസിഡന്റ് ഇംറാന്‍ ഖാന്റെ മുന്‍ ഭാര്യ റിഹം ഖാന്‍. കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചാണ് ട്വിറ്ററിലൂടെ അവര്‍ ഇംറാന്‍ ഖാന്റെ പാക്കിസ്താനെ വിമര്‍ശിച്ചത്. ഇറാംന്‍ ഖാന്‍ ലൈംഗിക വൈകൃതക്കാരനും മയക്കുമരുന്ന് തീറ്റക്കാരനുമാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുസ്തകം എഴുതിയ റിഹം ഖാന്‍ ഇംറാന്റെ വിമര്‍ശകയായാണ് അറിയപ്പെടുന്നത്. ആ പശ്ചാത്തലത്തിലാണ്, പാക്കിസ്താനിലെ തിരക്കുള്ള ഹൈവേയില്‍ വെച്ച് തന്റെ വാഹനത്തിനു നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തെക്കുറിച്ച് അവര്‍ ട്വീറ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴാണ് സംഭവമെന്ന് അവര്‍ എഴുതുന്നു. പേഴ്സണല്‍ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു. അന്നേരമാണ് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും കാറിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തത്. ''ഇതാണോ ഇമ്രാന്റെ പുതിയ പാകിസ്താന്‍? പേടിത്തൊണ്ടന്‍മാരുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-''എന്നാണ് റിഹം ഖാന്‍ എഴുതിയത്. 

Scroll to load tweet…

പരിക്കേറ്റില്ലെങ്കിലും ഈ സംഭവം ഏറെ രോഷം സൃഷ്ടിച്ചതായി റിഹം ഖാന്‍ എഴുതുന്നു. പേടിത്തൊണ്ടന്‍മാരുമായി നിഗൂഢമായി ഏറ്റുമുട്ടുന്നതിനേക്കാള്‍ നേരിട്ട് പോരാടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ട്വീറ്റില്‍ പറയുന്നു. ''മരണം ഞാന്‍ ഭയക്കുന്നില്ല, പരിക്കുകളെയും. പക്ഷേ, എനിക്കൊപ്പം നില്‍ക്കുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. ''-റിഹം ഖാന്‍ എഴുതി.

മുന്‍ മാധ്യമപ്രവര്‍ത്തകയും ടിവി അവതാരകയുമായിരുന്നു റിഹം ഖാന്‍. 2014-ലാണ് അന്ന് ക്രിക്കറ്റ് ഇതിഹാസമായി അറിപ്പെട്ടിരുന്ന ഇമ്രാന്‍ ഖാനെ അവര്‍ വിവാഹം കഴിക്കുന്നത്. 10 മാസത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. പിന്നീട് ഇംറാന്റെ കടുത്ത വിമര്‍ശകയായി മാറുകയായിരുന്നു റിഹം.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി അവര്‍ എഴുതിയ ആത്മകഥാപരമായ പുസ്തകം ഇംറാന്‍ ഖാന് ഏറെ തലവേദന ഇളക്കിവിട്ടിരുന്നു. ഇംറാന്‍ ലൈംഗിക വൈകൃതത്തിന്റെ ആളാണെന്നാണ് പുസ്തകത്തില്‍ അവര്‍ എഴുതിയത്. മയക്കുമരുന്നുപയോഗിക്കുന്ന, ഭീരുവായ, അത്യാഗ്രഹിയായ ഒരു ഇംറാനെയാണ് സ്വന്തം പുസ്തകത്തില്‍ അവര്‍ വരച്ചിട്ടത്.