സാധാരണയായി താൻ ഓഫീസിൽ നിന്നും പോകുന്നതിന് മുമ്പ് എല്ലാ ലൈറ്റുകളും എസിയും ഓഫ് ചെയ്യാറുണ്ട്. അത് തന്റെ ജോലി അല്ലാഞ്ഞിട്ട് കൂടിയും. എന്നാൽ, ഒരു ദിവസം എസി ഓഫ് ചെയ്യാൻ മറന്നുപോയി.

ചിലപ്പോൾ എത്ര ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആളുകളാണ് എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. അത് മാത്രമല്ല, കമ്പനിയിൽ മാനേജരുടെ അടുത്തുനിന്നും ദുരനുഭവങ്ങളുണ്ടാകുന്നതും ചിലപ്പോൾ ഇത്തരം ജീവനക്കാർക്കായിരിക്കാം. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ഒരാൾ ഷെയർ ചെയ്തിരിക്കുന്നത്. ഒറ്റദിവസം കമ്പനിയിൽ നിന്നും പോകുന്നതിന് മുമ്പ് എസി ഓഫാക്കാൻ മറന്നുപോയതിന് പിഴയീടാക്കുകയും പരസ്യമായി അപമാനിക്കപ്പെടുകയും ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്.

സാധാരണയായി താൻ ഓഫീസിൽ നിന്നും പോകുന്നതിന് മുമ്പ് എല്ലാ ലൈറ്റുകളും എസിയും ഓഫ് ചെയ്യാറുണ്ട്. അത് തന്റെ ജോലി അല്ലാഞ്ഞിട്ട് കൂടിയും. എന്നാൽ, ഒരു ദിവസം എസി ഓഫ് ചെയ്യാൻ മറന്നുപോയി. അതിന്റെ പേരിൽ 500 രൂപ പിഴ ഈടാക്കി എന്നും പരസ്യമായി അപമാനിക്കപ്പെട്ടു എന്നുമാണ് യുവാവ് കുറിക്കുന്നത്.

ഒരു ചർച്ചയോ മുന്നറിയിപ്പോ ഒന്നും ഉണ്ടായില്ല. ​ഗ്രൂപ്പിലാണ് മെസ്സേജ് ഇട്ടത്. ആരാണോ ലൈറ്റും എസിയും ഓഫാക്കാതെ പോയത്. അവരുടെ ശമ്പളത്തിൽ നിന്നും തുക കട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. താൻ അത് താനാണ് ചെയ്തത് എന്ന് സമ്മതിച്ചിരുന്നു. പക്ഷേ, എല്ലാവരും ആ മെസ്സേജ് കണ്ടു. എല്ലാവരുടേയും മുന്നിൽ താൻ അപമാനിക്കപ്പെട്ടു. അധികം ജോലി ചെയ്യുന്ന ആളാണ് താൻ. ഓഫീസ് പൂട്ടിയിറങ്ങുക എന്നത് എന്റെ ജോലിയല്ല. പക്ഷേ, മിക്കവാറും അവസാനം ഇറങ്ങുന്ന ആളായതുകൊണ്ട് താനാണത് ചെയ്യാറ്. എന്നാൽ, ഒറ്റദിവസത്തെ തെറ്റിന്റെ പേരിൽ അപമാനിക്കപ്പെട്ടു എന്നാണ് യുവാവ് കുറിക്കുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. എത്രയും പെട്ടെന്ന് ടോക്സിക്കായിട്ടുള്ള ആ ജോലിസ്ഥലം ഉപേക്ഷിച്ച് മറ്റൊരു ജോലിസ്ഥലം കണ്ടെത്തണം എന്നാണ് മിക്കവരും യുവാവിനെ ഉപദേശിച്ചത്. മറ്റ് ചിലർ അഭിപ്രായപ്പെട്ടത്, ഓഫീസ് അടയ്ക്കുക, ലൈറ്റും എസിയും ഓഫാക്കുക തുടങ്ങിയതൊന്നും നമ്മുടെ ജോലിയല്ല. അതിന് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യണം എന്നാണ്.