Asianet News MalayalamAsianet News Malayalam
breaking news image

കുട്ടികളെ നോക്കാന്‍ ഭാര്യയോട് ജോലി ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭാര്യയുടെ മറുപടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ


വിവാഹത്തിന് മുമ്പ് തന്നെ കരാറുകളില്‍ ഇത്തരം ആവശ്യങ്ങള്‍ എഴുതാറുണ്ടെന്നും അതിനാല്‍ ഈ ആവശ്യം യുക്തിരഹിതമല്ലെന്നുമായിരുന്നു ചില സമൂഹ മാധ്യമ ഉപയോക്താക്കളുടെ മറുപടി. 

Man asks his wife to quit her job to take care of her children Social media applauds his wife's reply
Author
First Published Jun 29, 2024, 11:57 AM IST

വ്യക്തി ബന്ധങ്ങളും ബിസിനസും രണ്ടാണ്. ഇവ രണ്ടും കൂട്ടിക്കുഴച്ചാല്‍ അത് ആദ്യം വ്യക്തിബന്ധങ്ങളെയും പിന്നീട് ബിസിനസിനെയും സാരമായി ബാധിക്കും. സ്ത്രീ ശാക്തീകരണം എന്ന ആശയം ശക്തമായതോടെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വന്നു. അതേ സമയം, സ്ത്രീകള്‍ ജോലിയ്ക്ക് പോകാന്‍ തുടങ്ങിയതോടെ ഗര്‍ഭാവസ്ഥ, കുട്ടികളുടെ പരിചരണം എന്നീ കാര്യങ്ങളില്‍ പലപ്പോഴും വീടുകളില്‍ സംഘർഷങ്ങള്‍ ഉടലെടുക്കുന്നു. അത്തരമൊരു അനുഭവം ഒരു യുവതി സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവച്ചപ്പോള്‍ അത് ഏറെ പേരുടെ ശ്രദ്ധ നേടി. 

തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനാൽ, കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കാനായി ഭര്‍ത്താവ് തന്നോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെന്ന് 35 കാരിയായ യുവതി സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ എഴുതി. '35 -കാരായ താനും ഭര്‍ത്താവും വിവാഹിതരായിട്ട് ആറ് വര്‍ഷമായി. ഇതിനിടെ തങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. ഞാന്‍ നല്ലൊരു വീട്ടമ്മയും അമ്മയുമാകാന്‍ ജോലി രാജിവയ്ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ എനിക്ക് വലിയ അസ്വസ്ഥത തോന്നി.' യുവതി എഴുതി. ഭര്‍ത്താവിന്‍റെ ആവശ്യത്തെ കുറിച്ച് ചിന്തിച്ച യുവതി ഒടുവില്‍ ഭര്‍ത്താവിന്‍റെ കമ്പനിയുടെ പകുതി സ്വത്ത് ലഭിച്ചാല്‍ ജോലി രാജിവയ്ക്കാമെന്ന് അറിയിച്ചു.

ആറ് മാസം കൊണ്ട് 58 ലക്ഷം; ഫോട്ടോഗ്രാഫിയില്‍ നിന്ന് ലക്ഷങ്ങള്‍ നേടുന്ന യുഎസ് യുവതി

AITAH for telling my husband that he needs to give me half his company if he wants me to be a housewife?
byu/Status-Mention6793 inAITAH

ഞാന്‍ 'മനുഷ്യ പട്ടി'യെ അന്വേഷിക്കുന്നു; ഡച്ച് യുവതിയുടെ അസാധാരണ പോസ്റ്റര്‍ വീഡിയോ വൈറലാകുന്നു

'എല്ലാ വിവാഹങ്ങളിലും ആഗ്രഹിക്കുന്നത് പോലെ ഞങ്ങള്‍ വിവാഹ മോചിതരായില്ലെങ്കില്‍ കുഴപ്പമില്ല. എന്നാല്‍, ഭാവിയില്‍ ഞങ്ങള്‍ വിവാഹ മോചിതരായാല്‍ എനിക്ക് കുട്ടികളെ വളര്‍ത്തുന്നതിനടക്കം നല്ല ശമ്പളമുള്ള ജോലി കണ്ടെത്താന്‍ വലിയ പ്രയാസമാകും. അതേസമയം സ്വന്തം കമ്പനിയില്‍ നിന്നും ഓരോ വര്‍ഷവും ഭര്‍ത്താവിന് വരുമാനം ഉണ്ടായിക്കോണ്ടേയിരിക്കും. അതിനാല്‍ ഞാൻ വീട്ടിൽ താമസിച്ച് ഞങ്ങളുടെ കുട്ടികളെ വളർത്തുന്നതിന്‍റെ വിലയായി തനിക്ക് കമ്പനിയുടെ പാതി വേണം.' പക്ഷേ തന്‍റെ ആവശ്യം ഭര്‍ത്താവിനെ ആശ്ചര്യപ്പെടുത്തിയെന്നും തന്‍റെ അടുത്ത കൂട്ടുകാരി തന്നെ വഴക്ക് പറഞ്ഞെന്നും  താന്‍ ചെയ്തത് തെറ്റാണോയെന്നും യുവതി തന്‍റെ കുറിപ്പില്‍ ചോദിച്ചു. കുറിപ്പ് വളരെ വേഗം വൈറലായി. ഏതാണ്ട് 12,000 ത്തില്‍ അധികം പേരാണ് തങ്ങളുടെ അഭിപ്രായമെഴുതാന്‍ എത്തിയത്. 

വിവാഹത്തിന് മുമ്പ് തന്നെ കരാറുകളില്‍ ഇത്തരം ആവശ്യങ്ങള്‍ എഴുതാറുണ്ടെന്നും അതിനാല്‍ ഈ ആവശ്യം യുക്തിരഹിതമല്ലെന്നും ചിലര്‍ എഴുതി. എന്നും ഭര്‍ത്താവിന്‍റെ മുന്നില്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി കൈ നീട്ടുന്നതിനേക്കാള്‍ ഭേദം എന്നതായിരുന്നു ചിലര്‍ എഴുതിയത്. സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പറ്റാതെ കുട്ടികളെ നോക്കി വര്‍ഷങ്ങളോളും വീട്ടിലിരിക്കുന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ലെന്നും പുരുഷനും ഇതൊക്കെയാകാമെന്നും ചിലര്‍ കുറിച്ചു. ഭര്‍ത്താവിനെ പോലെ തന്നെ നിങ്ങള്‍ക്കും അവകാശങ്ങളുണ്ടെന്ന് എഴുതിയവരും കുറവല്ല. 

മതില്‍ തര്‍ക്കം; വീടുകളിലേക്ക് പരസ്പരം കല്ലെറിഞ്ഞ് രണ്ട് ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങൾ
 

Latest Videos
Follow Us:
Download App:
  • android
  • ios