ഇയാളുടെ ശരീരത്തിൽ ഏറ്റവുമധികം സ്പൂണുകൾ ബാലൻസ് ചെയ്തതിനാണ് റെക്കോർഡ്. ശരീരത്തിൽ 96 സ്പൂണുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് ചിത്രത്തിലും വീഡിയോകളിലും കാണാവുന്നതാണ്.

പലപല കാരണങ്ങളാൽ ​ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടുന്ന അനേകങ്ങളുണ്ടാവും. അതിനി ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞവർ, കൂടിയവർ, ഏറ്റവുമധികം മുടിയുള്ളവർ, ഇല്ലാത്തവർ തുടങ്ങി പലപല കാരണങ്ങൾ കൊണ്ടും റെക്കോർഡ് സ്വന്തമാക്കുന്നവരുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരാൾ അടുത്തിടെ ​ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. തന്റെ തന്നെ റെക്കോർഡാണ് ഇയാൾ തകർത്തത്. 

ഇറാനിൽ നിന്നുള്ള ഇയാൾ ശരീരത്തിൽ ഒരേസമയം പരമാവധി സ്പൂണുകൾ ബാലൻസ് ചെയ്തുകൊണ്ടാണ് സ്വന്തം ലോക റെക്കോർഡ് തകർത്തിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അബോൾഫാസൽ സാബർ മൊഖ്താരി എന്നയാളാണ് തന്റെ പ്രകടനം കൊണ്ട് ​ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്.

ഇയാളുടെ ശരീരത്തിൽ ഏറ്റവുമധികം സ്പൂണുകൾ ബാലൻസ് ചെയ്തതിനാണ് റെക്കോർഡ്. ശരീരത്തിൽ 96 സ്പൂണുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് ചിത്രത്തിലും വീഡിയോകളിലും കാണാവുന്നതാണ്. ​ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഒഫീഷ്യൽ അക്കൗണ്ടിലും വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

വീഡിയോയിൽ ഇയാളുടെ ശരീരത്തിൽ സ്പൂണുകൾ വയ്ക്കുന്നത് കാണാം. ശരിക്കും കാന്തികശക്തി ഉള്ളതുപോലെയാണ് ഇയാളുടെ ശരീരത്തിൽ സ്പൂൺ നിൽക്കുന്നത്. അതുപോലെ തന്നെയാണ് വീഡിയോയുടെ കമന്റുകളും വന്നിരിക്കുന്നത്. എങ്ങനെയാണ് ഈ സ്പൂണുകൾ ശരിക്കും ശരീരത്തിൽ നിന്നും താഴെ പോവാതെ ഇങ്ങനെ ബാലൻസ് ചെയ്തിരിക്കുന്നത് എന്നത് പലർക്കും കൗതുകമായി മാറി. 

View post on Instagram

ഇയാൾ ശരിക്കും അയൺ മാൻ ആണ് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഇയാളുടെ ശരീരത്തിൽ‌ ഇനി വല്ല കാന്തവും ഉണ്ടോ എന്നായിരുന്നു മറ്റ് ചിലരുടെ സംശയം. എന്നാലും ഇങ്ങനെയൊക്കെ ഒരു റെക്കോർഡ് ഉണ്ടാവും എന്ന് ആളുകൾക്ക് എങ്ങനെയാണ് ചിന്തിക്കാൻ സാധിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ സംശയം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം