Asianet News MalayalamAsianet News Malayalam

'സ്വർഗ്ഗത്തിലേക്കുള്ള ഗോവണി' കയറുന്നതിനിടെ താഴേക്ക്, യുവാവിന് ദാരുണാന്ത്യം

അതിമനോഹരമായ ചിത്രങ്ങളെടുക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്നതുമടക്കം ഇൻഫ്ലുവൻസേഴ്സിന്റെയെല്ലാം പ്രിയപ്പെട്ട ഇടമാണ് ഇത്.

man fallen from famous Stairway To Heaven and died rlp
Author
First Published Sep 21, 2023, 5:00 PM IST

സാഹസികത ഇഷ്ടപ്പെടുന്ന അനേകം ആളുകൾ നമുക്കിടയിൽ ഉണ്ട്. അവർ അത്തരത്തിലുള്ള സാഹസികത പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ തേടിയാണ് പലപ്പോഴും യാത്രകളും മറ്റും പോകുന്നത്. അങ്ങനെ പ്രശസ്തമായ ഒരു ഓസ്ട്രിയൻ പർവതമുണ്ട്. അവിടേക്ക് യാത്ര നടത്തിയ ഒരു യുവാവിന്റെ ദാരുണാന്ത്യമാണ് ഇപ്പോൾ വാർത്തയാവുന്നത്. 

ഇൻസ്റ്റ​ഗ്രാമിൽ വൈറലായ ഓസ്ട്രിയൻ പർവതത്തിന്റെ ഒരു ഭാ​ഗത്ത് നിന്നും മറുഭാ​ഗത്തേക്ക് ​ഗോവണിയിലൂടെ കയറുന്നതിനിടയിലാണ് 300 അടി ​ഗോവണിയിൽ നിന്ന് താഴേക്ക് വീണ് ബ്രിട്ടീഷ് യുവാവ് മരിച്ചത്. 

ഓൺലൈനിൽ വളരെ അധികം പ്രശസ്തമായ ഡാഷ്സ്റ്റൈൻ പർവതനിരകളിലെ ​ഗോവണിയുടെ അറ്റത്ത് നിന്നാണ് യുവാവ് വീണത്. ​ഗോവണി കുറച്ച് കയറുമ്പോൾ തന്നെ യുവാവിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. പിന്നാലെ, ഇയാൾ താഴേക്ക് വീഴുകയായിരുന്നു. 

രണ്ട് ഹെലികോപ്റ്റർ ജീവനക്കാർ സ്ഥലത്തേക്ക് കുതിച്ചെത്തി. എങ്കിലും യുവാവിന്റെ ജീവൻ രക്ഷിച്ചെടുക്കാൻ സാധിച്ചില്ല. പിന്നീട്, ആഴത്തിൽ നിന്നും യുവാവിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. 

അപകടം നടന്ന പ്രദേശം 'സ്വർഗ്ഗത്തിലേക്കുള്ള ഗോവണി' എന്നും അറിയപ്പെടാറുണ്ട്. എന്നാൽ, സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം അതിമനോഹരം ആണെങ്കിലും കാണുമ്പോൾ ഭയം തോന്നുന്ന ഒന്നാണ് ഈ ​ഗോവണി. എന്നാൽ, സാഹസികത ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് അവർക്ക് വളരെ അധികം പ്രിയമുള്ള ഒരിടമാണ് ഇത്. സാധാരണ സുരക്ഷയ്ക്കുള്ള എല്ലാ മുൻകരുതലും എടുത്താണ് ആളുകൾ ഇങ്ങോട്ട് വരാറുള്ളതും ഈ ​ഗോവണി കയറാറുള്ളതും. 

അതിമനോഹരമായ ചിത്രങ്ങളെടുക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്നതുമടക്കം ഇൻഫ്ലുവൻസേഴ്സിന്റെയെല്ലാം പ്രിയപ്പെട്ട ഇടമാണ് ഇത്. അങ്ങനെ തന്നെയാണ് ഇത് കൂടുതൽ പ്രശസ്തമായതും. എങ്കിലും, ഈ യുവാവിന് സംഭവിച്ച ദാരുണാന്ത്യം യഥാർത്ഥത്തിൽ ആളുകളെയെല്ലാം ഞെട്ടിച്ചിരിക്കയാണ്. 

Follow Us:
Download App:
  • android
  • ios