മുംബൈ നഗരത്തിൽ നിന്നും ജന്മനാട്ടിലേക്ക്, നാട്ടിലെ ജീവിതമുണ്ടാക്കിയ 5 മാറ്റങ്ങൾ വിശദീകരിച്ച് യുവാവ്
നാലാമതായി പറയുന്നത്, പൊതുസ്ഥലങ്ങൾ വളരേയേറെ സാമാധാനപരമാണ് എന്നതാണ്. മുംബൈയിലെ പോലെ ആളുകൾ തിങ്ങിനിറയുന്ന സാഹചര്യമില്ല എന്നും സുമിത് പറയുന്നു.

വലിയ വലിയ നഗരങ്ങളിൽ സ്വപ്നജോലി, കൈനിറയെ ശമ്പളം ഇങ്ങനെയുണ്ടെങ്കിൽ ആരും ആ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകാൻ ഇഷ്ടപ്പെടില്ല അല്ലേ? എന്നാൽ, അഞ്ച് വർഷം മുമ്പ് അങ്ങനെയൊരു ജോലി ഉപേക്ഷിച്ച് മുംബൈയിൽ നിന്നും ബാഗും പാക്ക് ചെയ്ത് തന്റെ ജന്മനാടായ ജംഷദ്‍പൂരിലേക്ക് വരികയായിരുന്നു ഈ യുവാവ്. ഇപ്പോൾ അദ്ദേഹം ഒരു കരിയർ കോച്ചാണ് -സുമിത് അഗർവാൾ. ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവ് തന്റെ ജീവിതത്തിൽ ഇത് എന്ത് മാറ്റമുണ്ടാക്കി എന്നാണ് ഇപ്പോൾ സുമിത് പറയുന്നത്.
ഒരു ചെറിയ നാട്ടിൽ വളർന്ന ആളെന്ന നിലയിൽ ആദ്യമെല്ലാം വലിയ നഗരങ്ങളിൽ പൊരുത്തപ്പെടുന്നത് തനിക്ക് വെല്ലുവിളി ആയിരുന്നു. എന്നാൽ, പിന്നീട് ആ നഗരങ്ങളിൽ നിന്നും തിരികെ വരുമ്പോൾ വലിയ ആശങ്കകൾ തനിക്കുണ്ടായിരുന്നു. നാട്ടിലേക്ക് തിരികെ എത്തിയാൽ വീക്കെൻഡുകൾ എന്ത് ചെയ്യും തുടങ്ങിയ അനേകം ചിന്തകൾ. എന്നാൽ, നാട്ടിലെ ജീവിതം തനിക്ക് നൽകിയ അഞ്ച് നല്ല കാര്യങ്ങളെ കുറിച്ചാണ് സുമിത് പറയുന്നത്.
അതിലൊന്നാണ് ട്രാഫിക്കില്ലാത്ത ദിവസങ്ങൾ. മുംബൈയിലെ പോലെ ഓരോ ദിവസത്തിലെയും 20-25 ശതമാനവും ട്രാഫിക്കിൽ ചെലവഴിക്കേണ്ടി വരുന്നില്ല. ഓഫീസിലേക്ക് വീട്ടിൽ നിന്നും 14 കിലോമീറ്ററുണ്ട്. എന്നാൽ, 15 മിനിറ്റിനുള്ളിൽ അവിടെയെത്തും എന്നാണ് സുമിത് പറയുന്നത്.
മറ്റൊന്ന്, ജീവിതച്ചെലവ് കുറഞ്ഞു എന്നതാണ്. തന്റെ ഓരോ മാസത്തെയും ചെലവിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് സുമിത് പറയുന്നത്. അതോടൊപ്പം ഫുഡ് ഡെലിവറി ആയിക്കോട്ടെ, ഇ കൊമേഴ്സ് ആയിക്കോട്ടെ എന്തിനും ഇവിടെ ചിലവ് കുറവാണ് എന്നാണ് അടുത്തതായി സുമിത് പറയുന്നത്.
നാലാമതായി പറയുന്നത്, പൊതുസ്ഥലങ്ങൾ വളരേയേറെ സാമാധാനപരമാണ് എന്നതാണ്. മുംബൈയിലെ പോലെ ആളുകൾ തിങ്ങിനിറയുന്ന സാഹചര്യമില്ല എന്നും സുമിത് പറയുന്നു. അവസാനമായി പറയുന്നത്, ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ കൂടുതൽ നേരമുണ്ട് എന്നാണ്. ഫിറ്റ്നെസ്സും സ്പോർട്സിനും ഒക്കെ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട്. അത് മുംബൈയിൽ സാധ്യമായിരുന്നില്ല എന്നാണ് സുമിത് പറയുന്നത്.
'സൂപ്പർ വുമൺ', അഭിനന്ദിക്കുക തന്നെ വേണം, വിമാനത്തിൽ നടന്ന സംഭവമിങ്ങനെ, വൈറലായി പോസ്റ്റ്