Asianet News MalayalamAsianet News Malayalam

ജോലിസമയം കഴിഞ്ഞാൽ ജീവനക്കാർക്ക് വിളിയും മെസേജും വേണ്ട, മേലുദ്യോ​ഗസ്ഥരോട് പോർച്ചു​ഗൽ, പിഴയും

മാത്രവുമല്ല, വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ മേലധികാരികൾ അവരുടെ ജീവനക്കാരെ നിരീക്ഷിക്കുന്നതിൽ നിന്ന് നിയമം വിലക്കുന്നു. അതുപോലെ തന്നെ, വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഉയർന്ന വൈദ്യുതി, ഇൻറർനെറ്റ് ബില്ലുകൾ അടക്കാനും കമ്പനി സഹായിക്കേണ്ടി വരും.

no call or message to employee after office time portugal passed a rule
Author
Portugal, First Published Nov 11, 2021, 3:54 PM IST

ജോലി കഴിഞ്ഞ് ആകെ ക്ഷീണിതരായി വീട്ടിലെത്തിയാലും ഓഫീസ്(office) കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്ന മേലുദ്യോഗസ്ഥർ നിരവധിയാണ്. ഇന്നത്തെ കോർപ്പറേറ്റ് സംസ്കാരത്തിൽ, നിങ്ങൾ ജോലി തീർത്ത് വീട്ടിൽ പോയാലും, ഓഫീസ് കോളുകൾക്ക് മറുപടി നൽക്കേണ്ടി വന്നേക്കാം. മഹാമാരി മൂലം പലരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയത് മുതൽ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായി. രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യാൻ പലരും നിർബന്ധിതരാകുന്നു. ഇത് ഉണ്ടാക്കുന്ന സമ്മർദ്ദവും, ആരോഗ്യ പ്രശ്‍നങ്ങളും ചില്ലറയല്ല. അതുകൊണ്ട് തന്നെ പോർച്ചുഗൽ ഇപ്പോൾ അതിനെതിരെ ഒരു നിയമം കൊണ്ടുവന്നിരിക്കയാണ്.

പോർച്ചുഗലിന്റെ പുതിയ തൊഴിൽ നിയമം അനുസരിച്ച്, ജോലി സമയത്തിന് ശേഷം ജീവനക്കാരെ(Employees) ഫോൺ ചെയ്യാനോ, മെസ്സേജ് അയക്കാനോ മേലധികാരികൾക്കും, ടീം ലീഡുകൾക്കും അനുവാദമില്ല. ജീവനക്കാരുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. പോർച്ചുഗൽ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയാണ് നിയമത്തിന് അംഗീകാരം നൽകിയത്. പുതിയ നിയമമനുസരിച്ച്, തൊഴിൽദാതാക്കൾ ജോലി സമയം കഴിഞ്ഞ് തൊഴിലാളികളെ ജോലി ചെയ്യാൻ നിർബന്ധിക്കുകയോ, തൊഴിൽ സംബന്ധമായ കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയോ ചെയ്താൽ, കനത്ത പിഴ നൽകേണ്ടി വരും.  

മാത്രവുമല്ല, വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ മേലധികാരികൾ അവരുടെ ജീവനക്കാരെ നിരീക്ഷിക്കുന്നതിൽ നിന്ന് നിയമം വിലക്കുന്നു. അതുപോലെ തന്നെ, വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഉയർന്ന വൈദ്യുതി, ഇൻറർനെറ്റ് ബില്ലുകൾ അടക്കാനും കമ്പനി സഹായിക്കേണ്ടി വരും. എന്നാൽ, 10 ആളുകളിൽ താഴെ തൊഴിലാളികളുള്ള കമ്പനികൾക്ക് ഈ നിയമം ബാധകമല്ല. വീട്ടിലിരുന്നുള്ള ജോലി ചെയ്യൽ കഴിയുന്നത്ര സുഗമമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പോർച്ചുഗലിന്റെ തൊഴിൽ, സാമൂഹിക സുരക്ഷാ മന്ത്രി അന മെൻഡസ് ഗോഡിൻഹോ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios