Asianet News MalayalamAsianet News Malayalam

Nigerian priest : ക്രിസ്തുമതത്തിന് മുമ്പുള്ള മതപരമായ പുരാവസ്തുക്കൾ ശേഖരിച്ച് സംരക്ഷിച്ച് ക്രിസ്തീയ പുരോഹിതൻ

"ഇവ സാംസ്കാരിക അടയാളങ്ങളാണ് എന്നും അതിൽ കൂടുതലൊന്നും അതിലില്ലെന്നും ഓർക്കാൻ വേണ്ടി മാത്രം ഇവ സൂക്ഷിക്കപ്പെടും. തലമുറകൾ ഇവിടെ വന്ന് കാണും, 'ഓ ഇതാണ് നമ്മുടെ പിതാക്കന്മാർ ദൈവമായി കരുതിയത്' എന്ന് പറഞ്ഞുകൊണ്ട് അവർ അത് ആവേശത്തോടെ കാണും" ഒബായി പറഞ്ഞു. 

Roman Catholic priest is collecting and protecting pre religion artifacts
Author
Nigeria, First Published Dec 3, 2021, 9:36 AM IST

ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ(Roman Catholic priest) ക്രിസ്തുമതത്തിന് മുമ്പുള്ള നൂറുകണക്കിന് മതപരമായ പുരാവസ്തുക്കള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്. തെക്കുകിഴക്കൻ നൈജീരിയയിൽ(southeast Nigeria), ക്രിസ്തുമതത്തിലേക്ക് പുതിയതായി പരിവർത്തനം ചെയ്തവർ കത്തിക്കാൻ പദ്ധതിയിട്ടിരുന്ന പുരാവസ്തുക്കളാണ് അദ്ദേഹം ശേഖരിച്ച് സംരക്ഷിക്കുന്നത്. 

ഈ ശേഖരത്തിൽ പുറജാതീയ ദേവതകളുടെ മുഖാവരണങ്ങളും കൊത്തുപണികളും ഉൾപ്പെടുന്നു. അവയിൽ ചിലത് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ക്രിസ്തുമതത്തിന് മുമ്പുള്ള ഇഗ്ബോ ജനതയുടേതാണ് എന്നും കരുതപ്പെടുന്നു. അവ പവിത്രമാണെന്നും അമാനുഷിക ശക്തിയുണ്ട് എന്നും പരമ്പരാഗതമായി വിശ്വസിച്ചിരുന്നവരാണ് ഇഗ്ബോ ജനത. 

എന്നാൽ, ക്രിസ്തുമതം ഇപ്പോൾ ഈ പ്രദേശത്തെ പ്രബലമായ വിശ്വാസമാണ്. മതം മാറിയ പലരും അവരുടെ കൈവശമുണ്ടായിരുന്ന പുരാവസ്തുക്കൾ കത്തിക്കുന്നു. അവ ദുരാത്മാക്കളുമായി ബന്ധപ്പെട്ടതാണെന്ന് പള്ളികൾ പറയുന്നതിനെ തുടര്‍ന്നാണ് ഇത്. പ്രാദേശിക സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മേഖലയിലുടനീളമുള്ള നഗരങ്ങളിൽ നിന്ന് വസ്തുക്കൾ ശേഖരിക്കുന്ന റവ. പോൾ ഒബായി(Rev. Paul Obayi) പറഞ്ഞു.

"ഇവ സാംസ്കാരിക അടയാളങ്ങളാണ് എന്നും അതിൽ കൂടുതലൊന്നും അതിലില്ലെന്നും ഓർക്കാൻ വേണ്ടി മാത്രം ഇവ സൂക്ഷിക്കപ്പെടും. തലമുറകൾ ഇവിടെ വന്ന് കാണും, 'ഓ ഇതാണ് നമ്മുടെ പിതാക്കന്മാർ ദൈവമായി കരുതിയത്' എന്ന് പറഞ്ഞുകൊണ്ട് അവർ അത് ആവേശത്തോടെ കാണും" ഒബായി പറഞ്ഞു. എനുഗു നഗരത്തിലെ അദ്ദേഹത്തിന്റെ സെന്റ് തെരേസാസ് കാത്തലിക് കത്തീഡ്രലിന്റെ കോമ്പൗണ്ടിലുള്ള ഒരു മ്യൂസിയത്തിലാണ് ഈ ശേഖരം സൂക്ഷിച്ചിരിക്കുന്നത്. എന്നിരുന്നാലും, പുരാവസ്തുക്കൾ സാംസ്കാരിക വസ്തുക്കൾ മാത്രമാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടില്ല. 

തന്റെ അനുഭവത്തിൽ, പുരാവസ്തുക്കളിലുണ്ട് എന്ന് കരുതപ്പെടുന്ന അമാനുഷിക ശക്തികളെ പൂർണമായും നിർവീര്യമാക്കുന്നത് എളുപ്പമല്ലെന്ന് ലാഗോസ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കൻ ആൻഡ് ഡയസ്പോറ സ്റ്റഡീസിലെ റിസർച്ച് ഫെല്ലോ അക്കിൻമയോവ അകിൻ-ഒറ്റിക്കോ പറഞ്ഞു. “അവയിലെ ശക്തി ഇല്ലാതാകുന്നില്ല, പക്ഷേ അദ്ദേഹം അവയെ നിർവീര്യമാക്കിയെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെങ്കിൽ, അവ മ്യൂസിയങ്ങൾക്ക് മതിയാകും” അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios