Asianet News MalayalamAsianet News Malayalam

Mass extinction : ആറാമത്തെ കൂട്ടവംശനാശത്തിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞുവെന്ന് ​ഗവേഷകർ, കാരണം മനുഷ്യർ?

ലേഖനമനുസരിച്ച്, മനുഷ്യന്റെ പ്രവർത്തനത്തിന്റെ ഫലമായി നിരവധി സമുദ്രജീവികളും ഭീഷണിയിലാണെങ്കിലും ഈ വംശനാശ പ്രതിസന്ധി സമുദ്രങ്ങളേക്കാൾ കരയിലാണ് കൂടുതൽ പ്രകടമാകുന്നത്.

Scientists about Sixth Mass Extinction
Author
Thiruvananthapuram, First Published Jan 21, 2022, 11:00 AM IST

കഴിഞ്ഞ 45 കോടി വർഷങ്ങളിൽ, ഭൂമിയിൽ കുറഞ്ഞത് അഞ്ച് കൂട്ട വംശനാശങ്ങളെ(Mass extinction)ങ്കിലുമുണ്ടായി എന്ന് പറയുന്നുണ്ട്. ഇത് സാധാരണയായി 75 ശതമാനത്തിലധികം ജീവജാലങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ നശിപ്പിക്കുന്ന ദുരന്തങ്ങളായിട്ടാണ് നിർവചിക്കപ്പെടുന്നത്. എന്നാൽ, ഈ അവകാശവാദത്തിന്റെ സാധുതയെയും അനന്തരഫലങ്ങളെയും കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. എന്നാൽ, ചില ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത് നാം ആറാമത്തെ കൂട്ടവംശനാശത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്.

ബയോളജിക്കൽ റിവ്യൂസിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനമനുസരിച്ച്, "ആറാമത്തെ വൻതോതിലുള്ള വംശനാശം കരയിലും ശുദ്ധജലത്തിലും ആരംഭിച്ചിരിക്കുന്നു" എന്ന് ഹവായ് യൂണിവേഴ്സിറ്റിയിലെ പസഫിക് ബയോസയൻസസ് റിസർച്ച് സെന്ററിലെ ഗവേഷക പ്രൊഫസറായ റോബർട്ട് കോവി(Robert Cowie)യുടെ നേതൃത്വത്തിലുള്ള സംഘം വാദിക്കുന്നു.

ഫ്രാൻസിലെ പാരീസിലെ നാഷണൽ ഡി ഹിസ്റ്റോയർ നേച്ചർലെ(Muséum National d’Histoire Naturelle) മ്യൂസിയത്തിലെ ജീവശാസ്ത്രജ്ഞരായ ഫിലിപ്പ് ബൗഷെറ്റ്, ബെനോയിറ്റ് ഫോണ്ടെയ്ൻ എന്നിവരുൾപ്പെട്ട സംഘം പറഞ്ഞു, “ആറാമത്തെ കൂട്ട വംശനാശം ഒരുപക്ഷേ വംശനാശത്തെ കുറിച്ചുള്ള വാദങ്ങളെ നിഷേധിക്കുന്നവരെ നേരിടാൻ ഉപകരിക്കുമെന്ന് ഞങ്ങൾ കരുതുന്നു.“ ഡാറ്റ പ്രകാരം അക്കാര്യത്തിൽ ഇനി സംശയത്തിനേ ഇടയില്ലെന്നും ഇവർ അവകാശപ്പെടുന്നു.

കോവിയും സഹപ്രവർത്തകരും ക്ലേഡുകളിലുടനീളമുള്ള ജീവിവർഗങ്ങളുടെ വംശനാശത്തെ പട്ടികപ്പെടുത്തുന്ന നിരവധി പഠനങ്ങളെ പരാമർശിക്കുന്നു. എന്നാൽ ഒച്ചുകൾ, കക്കകൾ എന്നിവ ഉൾപ്പെടുന്ന മോളസ്കുകളെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തെ ചുറ്റിപ്പറ്റിയാണ് ലേഖനം പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പക്ഷികളെയും സസ്തനികളെയും കുറിച്ചും ഇവർ പരാമർശിക്കുന്നു. അതും മോളസ്കുകളും തമ്മിലുള്ള കണക്കുകൾ കൃത്യമായ അനുപാതത്തിലല്ല എന്നും ചൂണ്ടിക്കാണിക്കുന്നു. പക്ഷികളുടെയും സസ്തനികളുടെയും വംശനാശത്തെക്കുറിച്ചുള്ള IUCN വിവരങ്ങൾ ഒരുപക്ഷേ വളരെ കൃത്യമാണ്. എന്നിരുന്നാലും, മൃഗങ്ങളുടെ വൈവിധ്യത്തിന്റെ 95 ശതമാനവും ഉൾക്കൊള്ളുന്ന പ്രാണികൾ, ഒച്ചുകൾ, ചിലന്തികൾ തുടങ്ങിയ അകശേരുക്കളുടെ ഒരു ചെറിയ അംശമല്ലാതെ മറ്റൊന്നും അവർ വിലയിരുത്തിയിട്ടില്ല” കോവി പറഞ്ഞു. 1500 വർഷം തൊട്ട്, 7.5 മുതൽ 13 ശതമാനം വരെ സ്പീഷിസുകൾ വംശനാശം സംഭവിച്ചിട്ടുണ്ടാകാമെന്ന് ആ ഡാറ്റയിൽ നിന്ന് സംഘം നിഗമനത്തിലെത്തി. ഈ നാശങ്ങൾക്ക് കാരണം മനുഷ്യരാണ് എന്നും ഇവർ പറയുന്നുണ്ട്.

ലേഖനമനുസരിച്ച്, മനുഷ്യന്റെ പ്രവർത്തനത്തിന്റെ ഫലമായി നിരവധി സമുദ്രജീവികളും ഭീഷണിയിലാണെങ്കിലും ഈ വംശനാശ പ്രതിസന്ധി സമുദ്രങ്ങളേക്കാൾ കരയിലാണ് കൂടുതൽ പ്രകടമാകുന്നത്. കോണ്ടിനെന്റൽ ബയോമുകളെ അപേക്ഷിച്ച് ഹവായ് പോലുള്ള ദ്വീപ് ആവാസവ്യവസ്ഥകളിൽ വംശനാശം വളരെ വേഗത്തിൽ സംഭവിക്കുന്നു. മനുഷ്യൻ അവന്റെ ആവശ്യങ്ങൾക്കായി മറ്റ് ജീവജാലങ്ങളെ ഉപയോ​ഗപ്പെടുത്തണമെന്ന വാദത്തെയും സംഘം എതിർത്തു. വംശനാശഭീഷണി പരിഹരിക്കാൻ ഉതകുന്ന കാര്യങ്ങൾ ചെയ്തേ തീരൂവെന്നും കോവി പറയുന്നു.

“ഇതിനൊരു പോസിറ്റീവ് ആയിട്ടുള്ള അവസാനമുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല; ഇത് ഒരുതരം ദുരന്തമാണെന്ന് ഞങ്ങൾ കരുതുന്നു‌. ഭാവിയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം മ്യൂസിയങ്ങളിൽ കഴിയുന്നത്രയും ഈ ഇനങ്ങളെ സംരക്ഷിക്കുക എന്നതാണ്. അതിനാൽ 200, 300, അല്ലെങ്കിൽ 500 വർഷങ്ങൾക്ക് ശേഷം ആളുകൾക്ക്, ഭൂമിയിൽ ഒരിക്കൽ ഇവ ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയും” എന്നും കോവി പറയുന്നു.

Follow Us:
Download App:
  • android
  • ios