സോറാപോഡുകൾക്ക് 110 അടി വരെ നീളവും 90 ടണ്ണിലധികം ഭാരവുമുണ്ടാകും. എന്നിരുന്നാലും, ഡോളിക്ക് ഏകദേശം 20 ടൺ ഭാരവും 40 അടി നീളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന, നീണ്ട കഴുത്തുള്ള ഒരു ഭീമൻ ദിനോസറിന്റെ മരണകാരണം ശാസ്ത്രജ്ഞർ ഒടുവിൽ വെളിപ്പെടുത്തി. MOR 7029 എന്ന, ഡോളി എന്ന വിളിപ്പേരുള്ള, ഒരു ദിനോസറിന്റെ മരണകാരണമാണ് കണ്ടെത്തിയിരിക്കുന്നത്. സസ്യഭോജികളായ, നീളമുള്ള കഴുത്തുള്ളതും വലുതുമായ ദിനോസറുകളായ സോറോപോഡ് കുടുംബത്തിന്റെ ഭാഗമായിരുന്നു ഇവ.

ജുറാസിക് കാലഘട്ടത്തിന്റെ അവസാനം ജീവിച്ചിരുന്ന ഡോളി ഇപ്പോൾ തെക്കുപടിഞ്ഞാറൻ മൊണ്ടാന എന്നറിയപ്പെടുന്ന സ്ഥലത്താണ് വസിച്ചിരുന്നത്. ഗ്രേറ്റ് പ്ലെയിൻസ് ദിനോസർ മ്യൂസിയത്തിൽ നിന്നുള്ള ഡോ. കാരി വുഡ്‌റഫാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ കാരണമായ അണുബാധയെ തുടർന്നാണ് ഡോളി മരിച്ചതെന്നാണ് സൂചന. 

ചുമ, പനി, ശ്വാസതടസം, ശരീരഭാരം കുറയൽ എന്നിവയ്ക്ക് കാരണമായ ഒരു ഫംഗസ് മൂലമുണ്ടാകുന്ന അണുബാധയായിരിക്കാം ഡോളിക്കുണ്ടായത് എന്ന് കരുതുന്നു. വുഡ്‌റഫ് പറഞ്ഞു, "ഈ മൃഗം അനുഭവിച്ചേക്കാവുന്ന ലക്ഷണങ്ങൾ കണക്കിലെടുക്കുമ്പോൾ, നിങ്ങൾക്ക് ഡോളിയോട് സഹതാപം തോന്നാതിരിക്കാൻ കഴിയില്ല. നാമെല്ലാവരും ഇതേ ലക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ട് - ചുമ, ശ്വാസതടസം, പനി മുതലായവ. ഇവിടെ 150 ദശലക്ഷം വർഷം പഴക്കമുള്ള ഈ ദിനോസറും അതേ അവസ്ഥ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചിരിക്കാം." 

Scroll to load tweet…

സോറാപോഡുകൾക്ക് 110 അടി വരെ നീളവും 90 ടണ്ണിലധികം ഭാരവുമുണ്ടാകും. എന്നിരുന്നാലും, ഡോളിക്ക് ഏകദേശം 20 ടൺ ഭാരവും 40 അടി നീളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അണുബാധയെ തുടർന്നാകാം എന്നാണ് കരുതുന്നത്. ശാസ്ത്രജ്ഞർ ഒരു പൂർണ്ണമായ തലയോട്ടിയും ഏഴ് വ്യക്തമായ ഗ്രൈവ കശേരുക്കളും കണ്ടെത്തി. കഴുത്തിലെ മൂന്ന് അസ്ഥികൾക്ക് വിചിത്രമായ ഘടനയും ആകൃതിയും ഉണ്ടായിരുന്നു, അവയിൽ അസാധാരണമായ വളർച്ചകൾ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. 

"ഒരു ദിനോസറിന്റെ അസ്ഥികൂടത്തിൽ ഏതെങ്കിലും രോഗമോ ആഘാതമോ കാണപ്പെടുമ്പോൾ, കൈകാലുകളുടെ അസ്ഥികളിലാണ് മാറ്റം സംഭവിക്കുന്നത്" ഡോ. സ്വിൻബേൺ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും ഓസ്‌ട്രേലിയൻ ഏജ് ഓഫ് ദിനോസേഴ്‌സ് മ്യൂസിയവും എബിസിയോട് പറഞ്ഞു. ന്യുമോണിയയുടേതിന് സമാനമായ ഡോളിയുടെ അണുബാധയെ ഇന്ന് പക്ഷികളെയും ഉരഗങ്ങളെയും ബാധിക്കുന്ന ഒരു രോഗവുമായി താരതമ്യപ്പെടുത്തുന്നു. ഈ രോഗത്തെ ആസ്പർജില്ലോസിസ് എന്ന് വിളിക്കുന്നു. അതുപോലെ മൃഗങ്ങളുടെ എല്ലുകളിലേക്കും ഇത് പടരാറുണ്ട്.