Asianet News MalayalamAsianet News Malayalam

കുഞ്ഞ് ജനിച്ചാൽ‌ 63 ലക്ഷം, 3 കുട്ടികളുള്ളവർക്ക് ഒരുകോടി, ഒന്നും തിരിച്ചുനൽകണ്ട, വൻഓഫറുമായി കമ്പനി

ജീവനക്കാരുടെ ഓരോ കുഞ്ഞിനും ഏകദേശം 63 ലക്ഷം രൂപ വച്ച് നൽകാനാണ് കമ്പനിയുടെ തീരുമാനം. ഇത് കൂടാതെ, മൂന്ന് കുട്ടികളുള്ള ജീവനക്കാർക്ക് ഒന്നുകിൽ 300 ദശലക്ഷം കൊറിയൻ വോൺ (1,86,68,970 രൂപ) പണമായോ വാടകവീടിനെന്ന നിലയിലോ നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

south korean company offers 63 lakh for parents of newborn baby rlp
Author
First Published Feb 10, 2024, 12:33 PM IST

കുഞ്ഞുങ്ങളുണ്ടാവുക എന്നാൽ വലിയ ചെലവ് കൂടിയാണല്ലേ? ആശുപത്രിയിലെ ചെലവ്, കുഞ്ഞുങ്ങൾക്ക് വേണ്ടുന്ന മറ്റ് ചെലവുകൾ. ആരെങ്കിലും കുറച്ച് പണം തന്ന് സഹായിച്ചെങ്കിൽ എന്ന് സ്വാഭാവികമായി തോന്നിപ്പോകും. എന്നാൽ, കുഞ്ഞുങ്ങളുണ്ടാകുന്ന ഓരോ ജീവനക്കാർക്കും 63 ലക്ഷം രൂപവച്ച് നൽകാൻ തയ്യാറായിരിക്കയാണ് ദക്ഷിണ കൊറിയയിലെ ഒരു കമ്പനി.

നിർമ്മാണ കമ്പനിയായ ബൂയൂങ് ​ഗ്രൂപ്പാണ് കുഞ്ഞുങ്ങൾ ജനിച്ചാൽ ജീവനക്കാർക്ക് വേണ്ടി വലിയ തുക തന്നെ നൽകാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. അത് പുരുഷ ജീവനക്കാർക്കും വനിതാ ജീവനക്കാർക്കും ലഭിക്കും. ദക്ഷിണ കൊറിയയിൽ ജനന നിരക്ക് വളരെ വളരെ കുറഞ്ഞ് വരികയാണ്. ഇതിന് ഒരു പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാരെ കുട്ടികളുണ്ടാവാൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇങ്ങനെ ഒരു സഹായം നൽകാൻ കമ്പനി തയ്യാറായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ദക്ഷിണ കൊറിയയിലാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക്. 2022 -ൽ 0.78 ആയിരുന്ന ഇത് 2025 -ൽ 0.65 ആയി കുറയുമെന്നാണ് കരുതുന്നത്. ഇതിൽ വലിയ ആശങ്കയാണ് രാജ്യത്തിനുള്ളത്. അതിൽ ഒരു സഹായം എന്ന നിലയിലാണ് ഇപ്പോൾ ബൂയൂങ് ​ഗ്രൂപ്പ് ഇങ്ങനെയൊരു പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. ജനന നിരക്ക് കൂട്ടിക്കൊണ്ട് രാജ്യത്തിനെ സഹായിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണത്രെ കമ്പനി ഇങ്ങനൊരു ഭീമൻ തുക നൽകാൻ തയ്യാറായിരിക്കുന്നത്. 

ജീവനക്കാരുടെ ഓരോ കുഞ്ഞിനും ഏകദേശം 63 ലക്ഷം രൂപ വച്ച് നൽകാനാണ് കമ്പനിയുടെ തീരുമാനം. ഇത് കൂടാതെ, മൂന്ന് കുട്ടികളുള്ള ജീവനക്കാർക്ക് ഒന്നുകിൽ 300 ദശലക്ഷം കൊറിയൻ വോൺ (1,86,68,970 രൂപ) പണമായോ വാടകവീടിനെന്ന നിലയിലോ നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

വായിക്കാം: എങ്ങും തീ, കത്തിയമരുന്ന വീട്, അച്ഛനെയും മുത്തശ്ശിയേയും രക്ഷിക്കാൻ കുട്ടി കയറിയിറങ്ങിയത് 4 തവണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios