പിന്നീട്, ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരുഭാ​ഗത്ത് നിന്നും മറുഭാ​ഗത്തേക്ക് പോകുമ്പോൾ കൂന്തൾ നിറം മാറുന്നുണ്ട് എന്ന് മനസിലായി.

ഓന്തുകളും നീരാളികളുമൊക്കെ നിറം മാറുന്നത് നാം കാണാറുണ്ട്. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനും ഇരപിടിക്കാനും മറ്റും ഇത് അവയെ സഹായിക്കാറുണ്ട്. ഇപ്പോൾ, ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഗ്രാജ്വേറ്റ് യൂണിവേഴ്‌സിറ്റിയിലെ(Okinawa Institute of Science and Technology Graduate University) ഗവേഷകർ നടത്തിയ ഒരു പുതിയ പഠനം, കൂന്തളുകൾ(Squids)ക്കും സമാനമായ കഴിവുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അവയും നിറം മാറുന്നത് ക്യാമറയിൽ പകർത്തുകയും അത് പഠിക്കുകയും ചെയ്തിരിക്കയാണ് ​ഗവേഷകർ. 

ഗവേഷകർ ഒകിനാവയിലെ അവരുടെ ഗവേഷണ കേന്ദ്രത്തിൽ കൂന്തൾ വളർത്തുന്നുണ്ട്. ഒരു ദിവസം ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ, അവർ കൂന്തളിനെ നീക്കം ചെയ്തു, അപ്പോഴാണ് യഥാർത്ഥത്തിൽ അതിന്റെ നിറം മാറുന്നു എന്ന് കണ്ടെത്തിയത്. ആൽഗകൾക്ക് മുകളിൽ, കൂന്തൾ കടും പച്ചയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ടാങ്കിൽ ഒരു തെളിഞ്ഞ ഭാ​ഗത്ത് എത്തിയപ്പോൾ അവ കുറേക്കൂടി ഇളം നിറമായിട്ടാണ് കാണപ്പെട്ടത്. അവ നിറം മാറുന്നുണ്ടോ അത് എങ്ങനെയാണ് നിറം മാറുന്നത് എന്നൊക്കെ നിരീക്ഷിക്കുന്നതിനായി അവയെ പിന്നീട് അവിടെ നിന്നും മാറ്റി. 

Scroll to load tweet…

പരീക്ഷണത്തിനായി, നിരവധി കൂന്തളുകളെ അവർ ടാങ്കിൽ സൂക്ഷിച്ചു. ടാങ്കിന്റെ ഒരു ഭാ​ഗം താരതമ്യേന തെളിഞ്ഞതും മറുഭാ​ഗം ആൽ​ഗ​കൾ നിറഞ്ഞതുമായിരുന്നു. പകുതി കൂന്തൾ ഒരു ഭാ​ഗത്തും പകുതി കൂന്തൾ മറുഭാ​ഗത്തുമാണ് ഇട്ടത്. രണ്ട് തരം ക്യാമറകളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരു ക്യാമറ അണ്ടർവാട്ടറായിരുന്നു എങ്കിൽ മറ്റൊന്ന് പുറത്തുനിന്നുള്ളതായിരുന്നു. 

പിന്നീട്, ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരുഭാ​ഗത്ത് നിന്നും മറുഭാ​ഗത്തേക്ക് പോകുമ്പോൾ കൂന്തൾ നിറം മാറുന്നുണ്ട് എന്ന് മനസിലായി. ഏതായാലും ​ഗവേഷകർ പറയുന്നത്, ഈ സ്പീഷീസുകളുടെ നിറം മാറാനുള്ള കഴിവിനെ കുറിച്ച് കൂടുതലായി പഠിക്കാനും പരീക്ഷണങ്ങൾ നടത്താനും തങ്ങൾ ആ​ഗ്രഹിക്കുന്നുണ്ട് എന്നാണ്.