വടക്കന്‍ കരോലിനയിലെ ഈ പെണ്‍കുട്ടിയെ കാണാനില്ലായെന്ന് മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. വടക്കന്‍ കരോലിനയിലെ ചെറോക്കിയിലെ ജെയിംസ് ഹെർബർട്ട് ബ്രിക്ക് എന്ന 61 -കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

യുഎസ്സിലെ ഒരു കൗമാരക്കാരി(teenager)യെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായിരിക്കുകയായിരുന്നു. ഒടുവില്‍ അവള്‍ രക്ഷപ്പെട്ടത് ഗാര്‍ഹികപീഡന(domestic violence)ത്തെ സൂചിപ്പിക്കുന്ന ഒരു കൈമുദ്ര(hand signal) കാണിച്ചു കൊണ്ടാണ്. ടിക്ടോക്കില്‍ വൈറലായ കൈമുദ്രകളാണ് പെണ്‍കുട്ടി കാണിച്ചത്. 

ഫോക്‌സ് 8 -ന്റെ റിപ്പോർട്ട് അനുസരിച്ച്, കാണാതായ നോർത്ത് കരോലിനയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്വേഷണ ഉദ്യോ​ഗസ്ഥർ രക്ഷപ്പെടുത്തുകയും കെന്റക്കിയിലെ ട്രാഫിക് സ്റ്റോപ്പിൽ വച്ച് അവളോടൊപ്പമുള്ള ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐ–75-ലെ സിൽവർ ടൊയോട്ടയിൽ നിന്നും ഒരു പെൺകുട്ടി കൈകൊണ്ട്, 'കുടുങ്ങിയിരിക്കുകയാണ്' എന്ന് ആംഗ്യങ്ങൾ കാണിക്കുന്നതായി ഒരാള്‍ 911 -ലേക്ക് വിളിച്ചു പറയുകയായിരുന്നു എന്ന് ലോറൽ കൗണ്ടി ഷെരീഫ് ഓഫീസിലെ അധികൃതർ പറഞ്ഞു. എനിക്ക് സഹായം വേണം എന്ന ഗാര്‍ഹിക പീഡനത്തെ കുറിച്ച് വ്യക്തമാക്കുന്ന കൈമുദ്രയാണ് പെണ്‍കുട്ടി കാണിച്ചത്. 

വടക്കന്‍ കരോലിനയിലെ ഈ പെണ്‍കുട്ടിയെ കാണാനില്ലായെന്ന് മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. വടക്കന്‍ കരോലിനയിലെ ചെറോക്കിയിലെ ജെയിംസ് ഹെർബർട്ട് ബ്രിക്ക് എന്ന 61 -കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി പെണ്‍കുട്ടിയെ തടവില്‍ വച്ചു എന്നതാണ് കേസ്. ഒരു കൗമാരക്കാരിയുടെ സെക്ഷ്വല്‍ ഇമേജുകളും ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി. 

കൗമാരക്കാരിയെ ബ്രിക്ക് അയാളുടെ ബന്ധുക്കളുള്ള ഒഹിയോയിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതാണെന്ന് ബന്ധുക്കൾ മനസ്സിലാക്കിയതോടെ ബ്രിക്ക് അവളുമായി രക്ഷപ്പെടാൻ ശ്രമിച്ചു. ആരെങ്കിലും മനസ്സിലാക്കി പൊലീസിനെ വിളിക്കുന്നതുവരെ പെണ്‍കുട്ടി കൈകൊണ്ട് 'അകപ്പെട്ടിരിക്കുകയാണ്, സഹായം വേണം' എന്ന ആംഗ്യം നൽകിക്കൊണ്ടിരുന്നു. 

“പ്രായപൂർത്തിയാകാത്ത ഒരു സ്ത്രീയെ ലൈംഗികമായി ചിത്രീകരിക്കുന്നതിന്റെ ഫോട്ടോ ബ്രിക്കിന്റെ കൈവശമുള്ള ഫോണിൽ കണ്ടെത്തിയതായി ഡെപ്യൂട്ടികൾ പറയുന്നു. പ്രായപൂർത്തിയാകാത്ത ഒരാളുടെ ഇത്തരം ചിത്രങ്ങള്‍ കൈവശം വച്ചതിനും നിയമവിരുദ്ധമായി തടവിലാക്കിയതിനും ബ്രിക്കിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്" റിപ്പോർട്ട് കൂട്ടിച്ചേർത്തു.

കൗമാരക്കാരി ഏത് അടയാളമാണ് ഉപയോഗിച്ചതെന്ന് വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ആ രാജ്യത്ത് ഗാർഹിക പീഡനം വിവേകപൂർവ്വം റിപ്പോർട്ട് ചെയ്യാൻ ഉപയോഗിക്കുന്ന കൈമുദ്രകള്‍ ഇതെല്ലാമാണ്, 

Scroll to load tweet…