Asianet News MalayalamAsianet News Malayalam

81st Wedding Anniversary : 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്', ഇപ്പോൾ 81 -ാം വിവാഹവാർഷികമാഘോഷിച്ച് ദമ്പതികൾ

'81 വർഷത്തെ ദാമ്പത്യജീവിതത്തിലെത്തുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും കാലം ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണെന്ന് ഞങ്ങൾക്കറിയാം.' 

this couple celebrates their 81 wedding anniversary
Author
Thiruvananthapuram, First Published Jan 15, 2022, 10:25 AM IST
  • Facebook
  • Twitter
  • Whatsapp

ഈ ദമ്പതികൾ തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കുകയാണ്. അതും എത്രാമത്തെ വിവാഹവാർഷികം ആണെന്നോ? 81 -ാമത്തെ വിവാഹം വാർഷികം. അവരുടെ പേര് റോൺ, ജോയ്സ് ബോണ്ട്(Ron and Joyce Bond). അവർക്ക് വയസ് നൂറും നൂറ്റിരണ്ടും. മിൽട്ടൺ കെയ്‌ൻസിലെ(Milton Keynes) ഷെൻലി വുഡ് റിട്ടയർമെന്റ് വില്ലേജിലാണ് ഇരുവരും താമസം. യുകെയിൽ ഏറ്റവും കൂടുതൽ കാലം ഒരുമിച്ച് ജീവിച്ച ദമ്പതികളാണ് ഇവർ എന്ന് കരുതുന്നു. 1941 ജനുവരി 4 -ന് ബക്കിംഗ്ഹാംഷെയറിലെ ന്യൂപോർട്ട് പാഗ്നെലിൽ വച്ചാണ് ഇവർ വിവാഹിതരായത്. 

അവരുടെ മകൾ എലീൻ പറയുന്നതിങ്ങനെ: "അവരുടെ വിവാഹസമയത്ത് ഈ ബന്ധം അധികകാലം നിലനിൽക്കില്ലെന്ന് അവരെക്കുറിച്ച് ആളുകള്‍ പറഞ്ഞിരുന്നു. അതെന്തുമാത്രം തെറ്റായിരുന്നു?" 

കഴിഞ്ഞ വർഷം, ഓക്ക് വാർഷികത്തിലെത്തിയ ദമ്പതികൾക്ക് രാജ്ഞിയിൽ നിന്ന് രേഖാമൂലമുള്ള അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ബ്ലെനൗ ഗ്വെന്റിലെ ബ്ലെയ്‌നയിൽ നിന്നുള്ള റോണും മിൽട്ടൺ കെയ്‌നിലെ ബോ ബ്രിക്ക്ഹില്ലിൽ ജനിച്ച ജോയ്‌സും ബ്ലെച്ച്‌ലിയിൽ വച്ചാണ് കണ്ടുമുട്ടിയത്. ന്യൂപോർട്ട് പാഗ്‌നെൽ രജിസ്‌റ്റർ ഓഫീസിൽ വച്ച് മഞ്ഞുവീഴ്ചയുള്ള ഒരു ദിവസം ഇരുവരും വിവാഹിതരായി.

ഇത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്ന് ഇരുവരും സമ്മതിക്കുന്നു. പിന്നീട്, രണ്ടുപേരും ബന്ധത്തില്‍ സന്തോഷിക്കുകയേ ചെയ്തിട്ടുള്ളൂവെന്നും പറയുന്നു. 'തങ്ങളുടെ ബന്ധത്തില്‍ ആരും ബോസല്ല. ഇതൊരു കൊടുക്കല്‍-വാങ്ങല്‍ ആണ്' എന്ന് ബോണ്ട് പറയുന്നു. '81 വർഷത്തെ ദാമ്പത്യജീവിതത്തിലെത്തുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും കാലം ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണെന്ന് ഞങ്ങൾക്കറിയാം. അത് മികച്ചതായി തോന്നുന്നു. ചിലപ്പോൾ ജീവിതം കഠിനമാണെന്ന് തോന്നുമെങ്കിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ പരസ്പരം നോക്കുന്നു.'

ദമ്പതികൾക്ക് എലീൻ, ബിൽ എന്നിങ്ങനെ രണ്ട് മക്കളാണ്. ഇപ്പോൾ മൂന്ന് പേരക്കുട്ടികളും ആറ് കൊച്ചുമക്കളും ഉണ്ട്. വിരമിക്കുന്നതിന് മുമ്പ് ബോണ്ട്, ബ്ലെച്ച്‌ലിയിലെ ഒരു ഷെൽ ഗാരേജിൽ ജോലി ചെയ്തു. റോണ്‍ ക്വീൻസ്‌വേയിലെ വൂൾവർത്ത്‌സിൽ ജോലി ചെയ്തു. 2013 -ൽ ഇവര്‍ റിട്ടയർമെന്റ് വില്ലേജിലേക്ക് മാറി. തന്‍റെ മാതാപിതാക്കള്‍ ശരിക്കും പ്രചോദനാത്മകമായ ദമ്പതികളാണ് എന്ന് അവരുടെ മകള്‍ പറയുന്നു. 

'കുടുംബം പോറ്റാൻ അച്ഛൻ കഠിനാധ്വാനം ചെയ്തു. അമ്മ ഞങ്ങളുടെ വീടും ഞങ്ങളെയും നന്നായി പരിപാലിക്കാന്‍ കഠിനാധ്വാനം ചെയ്തു. അവരോടൊപ്പം സമയം ചെലവഴിച്ചാല്‍ മതി വിവാഹം കഴിഞ്ഞ് 81 വർഷങ്ങൾക്ക് ശേഷവും അവർ പരസ്പരം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍' എന്നും അവള്‍ പറയുന്നു. ഏതായാലും 81 വർഷം ഒരുമിച്ച് ജീവിച്ച ഈ ദമ്പതികൾക്ക് അഭിനന്ദനം അറിയിക്കുകയാണ് ചുറ്റിലുമുള്ളവർ. 

Follow Us:
Download App:
  • android
  • ios