പുതിയ നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികളെ തടങ്കലിൽ വയ്ക്കുകയോ ഫോൺ കണ്ടുകെട്ടുകയോ ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. 


കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഭാവിയില്‍ ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. നിരവധി ആരോഗ്യവിദഗ്ദരും കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കുന്നു. ഇതിനിടെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട്. നിലവില്‍ ഇംഗ്ലണ്ടിലെ ഓരോ സ്‌കൂൾ ഹെഡ് മിസ്ട്രസിനും അവരവരുടെ സ്‌കൂളുകളിലെ മൊബൈൽ ഫോണുകള്‍ ഉപയോഗത്തിന്‍റെ കാര്യം തീരുമാനിക്കാം. എന്നാല്‍, വിദ്യാർത്ഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിനായി എല്ലാ സ്കൂളുകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ യുകെ അധികൃതർ തീരുമാനിച്ചതായി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. 

ക്ലാസ് മുറികളിലെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. "സ്കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള സ്ഥലമാണ്, മൊബൈൽ ഫോണുകൾ ക്ലാസ് മുറിയിൽ അനാവശ്യമായ ഒന്നാണ്. ഞങ്ങളുടെ കഠിനാധ്വാനികളായ അധ്യാപകർക്ക് ക്ലാസ് മുറികള്‍ മെച്ചപ്പെടുത്താൻ ആവശ്യമായ ഉപകരണങ്ങൾ ഞങ്ങൾ നൽകുന്നു. അവർക്ക് ഏറ്റവും നന്നായി ചെയ്യുന്നന്‍ കഴിയുന്നത് ചെയ്യുക. നന്നായി പഠിപ്പിക്കുക' സ്കൂളുകളിലെ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്തവനയില്‍ വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. പുതിയ നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികളെ തടങ്കലിൽ വയ്ക്കുകയോ ഫോൺ കണ്ടുകെട്ടുകയോ ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. 

ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; തമിഴ്നാട്ടില്‍ മരിച്ചയാള്‍ക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകള്‍!

ഇംഗ്ലണ്ടിലുടനീളമുള്ള എല്ലാ സ്കൂളുകളിലും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. 'എല്ലാ സ്കൂളുകളും സ്കൂൾ ദിവസം മുഴുവനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കണം. പാഠനസമയത്ത് മാത്രമല്ല, ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും. ' വിദ്യാഭ്യാസ വകുപ്പിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ചില സ്‌കൂളുകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗം എല്ലാ ദിവസമുള്ള ഒരു യുദ്ധമായി തുടരുകയാണെന്നും മാർഗ്ഗനിർദ്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ ആദ്യ മാർഗ്ഗനിർദ്ദേശം വിദ്യാര്‍ത്ഥികളോട് മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വയ്ക്കാനായിരുന്നു. രണ്ടാമത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശം സ്കൂളിലേക്ക് മൊബൈല്‍ കൊണ്ട് വന്നാല്‍ അത് സ്‌കൂൾ സ്റ്റാഫിനെ ഏൽപ്പിക്കണം എന്നാണ്. മൂന്നാമതായി ഫോണുകൾ സുരക്ഷിതമായ സ്റ്റോറേജിൽ സൂക്ഷിക്കണമെന്നും പറയുന്നു.

കൂട്ടുകൂടാനെത്തി പക്ഷേ കൂട്ടത്തിൽ കൂട്ടാതെ ആനക്കുട്ടി; ആനക്കുട്ടിയുടെ അടുത്തെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറൽ

അവസാനമായി, ഒരിക്കലും ഉപയോഗിക്കില്ല എന്ന വ്യവസ്ഥയില്‍ കൈയെത്തും ദൂരത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാൻ അനുവദിക്കുന്നു. ഈ പുതിയ നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികള്‍ക്ക് തടവ് ശിക്ഷയോ ഫോൺ കണ്ടുകെട്ടുകയോ ചെയ്യുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മൊബൈൽ ഫോണുകൾ മാറ്റിവയ്പ്പിക്കുന്നത് കുട്ടികളെയും യുവാക്കളെയും കൂടുതൽ സമയം സജീവമാക്കാനും സമപ്രായക്കാരുമായി മുഖാമുഖം ഇടപഴകാനും സഹായിക്കുമെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെ സഹായിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. പുതിയ നിര്‍ദ്ദേശങ്ങള്‍ അധ്യാപകർക്ക് വ്യക്തതയും സ്ഥിരതയും നൽകുമെന്നും നിലവില്‍‌ ഇംഗ്ലണ്ടിലെ സ്കൂളുകളില്‍ മൊബൈൽ ഫോണുകളുടെ ഉപയോഗത്തില്‍വലിയ വ്യത്യാസമുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. 

ലോട്ടറി എടുക്കുന്നെങ്കില്‍ ഇങ്ങനെ എടുക്കണം; 28 -കാരന് അടിച്ച സമ്മാനത്തുക കേട്ട് ഞെട്ടി ലോകം !