പുരുഷന്മാര്‍ ബ്രാ ധരിച്ചും സ്ത്രീകള്‍ മേല്‍വസ്ത്രങ്ങളൊന്നും തന്നെയില്ലാതെയും സൈക്കിളോടിച്ചുകൊണ്ടും ഇന്നലെ നഗരത്തിലെത്തി. 'ഫ്രീ മൈ ബൂബ്സ്', 'മൈ ബോഡി മൈ ചോയ്സ്' തുടങ്ങിയ വാക്കുകളും അവരുടെ ശരീരത്തിലെഴുതിയിരിക്കുന്നത് കാണാം. 

നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ മേൽവസ്ത്രമില്ലാതെ ബെർലിനിലെ തെരുവുകളിൽ ഒത്തുചേർന്നത്. ബൈസിക്കിള്‍ റൈഡില്‍ പങ്കെടുക്കാനായി ഇന്നലെ എത്തിയ സ്ത്രീകൾ മുന്നോട്ടുവച്ച മുദ്രാവാക്യമാകട്ടെ തുല്യതയും. സിറ്റി പാര്‍ക്കില്‍ മേല്‍വസ്ത്രമിടാതെ സണ്‍ബാത്തിനിരുന്ന സ്ത്രീയെ പുറത്താക്കിയതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായി തീർന്നത്.

'നോ നിപ്പിള്‍‌ ഈസ് ഫ്രീ അണ്‍റ്റില്‍ ഓള്‍ നിപ്പിള്‍സ് ആര്‍ ഫ്രീ' (no nipple is free until all nipples are free) എന്ന പ്രതിഷേധം ആരംഭിച്ചത് ബെര്‍ലിനിലെ മരിയാനെന്‍പ്ലാറ്റ്സിലാണ്. ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു. കഴിഞ്ഞ മാസമാണ് ബെര്‍ലിനിലെ ഒരു വാട്ടര്‍ പാര്‍ക്കില്‍വച്ച് മേല്‍വസ്ത്രം ധരിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് പൊലീസ് ഫ്രഞ്ച് മദറായ ഗബ്രിയേലെ ലെബ്രട്ടോണിനെ പുറത്താക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഇന്നലെ നഗരം കണ്ടത്. 

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, അവളും ഒരു സുഹൃത്തും രണ്ട് കുട്ടികളുമായി പാർക്കിൽ എത്തിയതാണ്. ഗബ്രിയേൽ നീന്തൽക്കുപ്പായം ധരിച്ചിരുന്നു. അവളുടെ സ്തനങ്ങൾ മറയ്ക്കാൻ ഗാര്‍ഡുകള്‍ ആവശ്യപ്പെട്ടപ്പോൾ, എന്തുകൊണ്ടാണ് അവൾ അങ്ങനെ ചെയ്യേണ്ടതെന്ന് അവൾ ആവർത്തിച്ചു ചോദിച്ചു. ടോപ്പ് ഇല്ലാതെ പുരുഷന്മാർക്ക് പാർക്കിൽ സൗജന്യമായി സണ്‍ബാത്ത് നടത്താമല്ലോ എന്ന വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ തന്റെ ടോപ്പ് ധരിക്കാൻ വിസമ്മതിച്ചു.

പുരുഷന്മാര്‍ ബ്രാ ധരിച്ചും സ്ത്രീകള്‍ മേല്‍വസ്ത്രങ്ങളൊന്നും തന്നെയില്ലാതെയും സൈക്കിളോടിച്ചുകൊണ്ടും ഇന്നലെ നഗരത്തിലെത്തി. 'ഫ്രീ മൈ ബൂബ്സ്', 'മൈ ബോഡി മൈ ചോയ്സ്' തുടങ്ങിയ വാക്കുകളും അവരുടെ ശരീരത്തിലെഴുതിയിരിക്കുന്നത് കാണാം. ഈ പ്രതിഷേധത്തിന് പിന്നില്‍ ഹെഡോണിസ്റ്റ് ഇന്‍റര്‍നാഷണല്‍ എന്ന് സ്വയം വിളിക്കുന്ന സംഘമാണ്. അവരുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം തുല്യതയാണ് അവര്‍ ആവശ്യപ്പെടുന്നത്. ഒപ്പം എല്ലാ നിപ്പിളുകളും സുന്ദരമാണ് എന്നും ഇവര്‍ പറയുന്നു. 

പ്രതിഷേധത്തിലെ ഡ്രസ് കോഡ് നിര്‍ബന്ധമായും മേല്‍വസ്ത്രമില്ലായ്മയാണ്. എന്നാല്‍, ശരീരത്തില്‍ എഴുതുന്നതും ബോഡി പെയിന്‍റിംഗുമെല്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്ത്രീകളോട് ഐക്യപ്പെടുന്ന പുരുഷന്മാര്‍ ബ്രാ, ബിക്കിനി തുടങ്ങിയവയെല്ലാം ധരിച്ചു കൊണ്ടാണ് പ്രതിഷേധത്തിന് എത്തിച്ചേർന്നത്. 

അര്‍ദ്ധനഗ്നത ജര്‍മ്മനിയില്‍ നിരോധിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ചില സ്ഥലങ്ങളില്‍ സ്ഥലത്തിന്‍റെ ഉടമകള്‍ ചില നിയന്ത്രണങ്ങളെല്ലാം ഏര്‍പ്പെടുത്തുന്നുണ്ട്. ഏതായാലും ഈ സംഭവം അവിടെ നിലനില്‍ക്കുന്ന അസമത്വത്തെയാണ് സൂചിപ്പിക്കുന്നത് എന്നും അതിനെതിരെ പ്രതികരിക്കാനുള്ള അവസരമാകട്ടെ ഇത് എന്നുമാണ് ഗബ്രിയേല പറയുന്നത്.