ലോവിന്‍ ആഘോഷങ്ങളില്‍ തിളങ്ങാനാണ് ഇവര്‍ മുഖത്ത് അസ്ഥികൂടത്തിന്റെ താല്‍ക്കാലിക ടാറ്റൂ പതിപ്പിച്ചത്. പക്ഷേ ആഘോഷങ്ങള്‍ കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് പണി പാളിയതായി മനസ്സിലായത്.
ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായി മുഖത്ത് അസ്ഥികൂടത്തിന്റെ താല്‍ക്കാലിക ടാറ്റു ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ആഘോഷങ്ങള്‍ക്ക് ശേഷം താന്‍ പലതവണ മുഖം ഉരച്ചു കഴുകിയിട്ടും ടാറ്റു മാഞ്ഞു പോകുന്നില്ലെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതിയിപ്പോള്‍.
എലിസബത്ത് റോസ് എന്ന 46 കാരിയ്ക്കാണ് ടാറ്റൂ പണി കൊടുത്തത്. ഹലോവിന്‍ ആഘോഷങ്ങളില്‍ തിളങ്ങാനാണ് ഇവര്‍ മുഖത്ത് അസ്ഥികൂടത്തിന്റെ താല്‍ക്കാലിക ടാറ്റൂ പതിപ്പിച്ചത്. പക്ഷേ ആഘോഷങ്ങള്‍ കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് പണി പാളിയതായി മനസ്സിലായത്. നിരവധിതവണ പലവിധത്തില്‍ കഴുകിയിട്ടും മുഖത്തെ അസ്ഥികൂടം മായുന്നില്ല.
പരിഭ്രാന്തയായ എലിസബത്ത് തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് ഉടന്‍തന്നെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തനിക്ക് ഇനി എന്ത് ചെയ്യണം എന്ന് അറിയില്ലെന്നും മുഖത്തെ ടാറ്റൂ മായിച്ചു കളയാന്‍ എന്തെങ്കിലും ഒരു മാര്‍ഗ്ഗം പറഞ്ഞു തരണമെന്നും അപേക്ഷിച്ചുകൊണ്ടായിരുന്നു അവരുടെ വീഡിയോ. തനിക്ക് നാളെ അത്യാവശ്യമായി ഒരു മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും എന്തെങ്കിലും ഒരു ഉപായം ആരെങ്കിലും പറഞ്ഞുതരണമെന്നും അവര്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ പ്രചരിക്കുകയും ഒന്നര ലക്ഷത്തിലധികം ആളുകള്‍ അത് കാണുകയും ചെയ്തു.
വീഡിയോ കണ്ടവരില്‍ പലരും പല ഉപാധികളുമായി എത്തി.ടാറ്റൂ നീക്കം ചെയ്യാന്‍ ബേബി ഓയില്‍, ആല്‍ക്കഹോള്‍, നെയില്‍ പോളിഷ് റിമൂവര്‍ തുടങ്ങി പല സാധനങ്ങളും ആളുകള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മറ്റു ചിലര്‍ പറഞ്ഞത് ഒരു കുപ്പി വെള്ളം കുടിച്ചിട്ട് ടാറ്റൂ അടിച്ചത് മറന്നു കളഞ്ഞേക്കാനായിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം എലിസബത്ത് മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതില്‍ അവളുടെ മുഖത്തെ ടാറ്റു പൂര്‍ണമായും മായിച്ചിരുന്നു. തനിക്ക് ഗാര്‍നിയറിന്റെ വാട്ടര്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഴുവന്‍ ടാറ്റുവും മായ്ച്ചു കളയാന്‍ സാധിച്ചെന്നും തന്റെ മുന്‍ വീഡിയോയോട് പോസിറ്റീവായി പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി എന്നും അവള്‍ ആ വീഡിയോയില്‍ പറഞ്ഞു.
കൂടാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ നെയില്‍പോളിഷ് റിമൂവര്‍ ആരും ഉപയോഗിക്കരുതെന്നും അത് മുഖത്തെ വ്രണപ്പെടുത്തുമെന്നും അവള്‍ പറഞ്ഞു. ബേബി ഓയില്‍ ഉപയോഗിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലന്നും ആല്‍ക്കഹോള്‍ ഉപയോഗിച്ച് കഴുകിയപ്പോള്‍ ഒരു പരിധിവരെ മാഞ്ഞുവെന്നും എലിസബത്ത് വീഡിയോയില്‍ പറഞ്ഞു.
