ജെഫ് ഒരു പൊലീസുകാരനോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വളരെ മാന്യമായ രീതിയിൽ, താൻ കാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് എന്നാണ് അയാൾ ഓഫീസറോട് പറയുന്നത്.

കാനഡയിൽ കാട്ടിൽ കയറിയതിന് മുൻ സൈനികന് കടുത്ത പിഴ. 18,36,215.89 രൂപ ($28,872) യാണ് പിഴ നൽകാൻ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടത്. വീഡിയോ പ്രചരിച്ചതോടെ ഉദ്യോ​ഗസ്ഥർക്കെതിരെ വലിയ പ്രതിഷേധവുമുയർന്നു. സംഭവം നടന്നത് കാനഡയിലാണ് കനേഡിയൻ സായുധ സേനയിൽ നിന്ന് വിരമിച്ച ജെഫ് എവ്‌ലിക്ക് നേരെയാണ് കാട്ടിൽ കയറിയതിന് പിഴ ചുമത്തിയിരിക്കുന്നത്.

ഡിപാർട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസിന് കീഴിലുള്ള നോവ സ്കോട്ടിയയിലെ കോക്‌സ്‌ഹീത്തിലെ ഒരു മലയോരപാതയിലായിരുന്നു താൻ എന്നാണ് ജെഫ് തന്റെ വീഡിയോയിൽ പറയുന്നത്.

'കാട്ടിൽ കടന്നതിന് നോവ സ്കോട്ടിയ എനിക്ക് 28,872.50 ഡോളർ പിഴ ചുമത്തി' എന്നും ജെഫ് പറയുന്നു. കൺസർവേഷൻ ഓഫീസർമാർ ജോലി ചെയ്യുന്ന കെട്ടിടത്തിന് ചുറ്റുമുള്ള കാട്ടിലേക്ക് പോയാൽ ആളുകളിൽ നിന്നും 25,000 ഡോളർ പിഴ ഈടാക്കുമെന്നും എക്സിൽ (ട്വിറ്റർ) വീഡിയോ ഷെയർ ചെയ്തുകൊണ്ട് ജെഫ് പറയുന്നു.

ജെഫ് ഒരു പൊലീസുകാരനോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വളരെ മാന്യമായ രീതിയിൽ, താൻ കാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് എന്നാണ് അയാൾ ഓഫീസറോട് പറയുന്നത്. സംഭാഷണം തുടരുന്നതും കാണാം. ഒടുവിൽ, ജെഫ് കാട്ടിലേക്ക് പോകുന്നു. പിന്നാലെ അയാളിൽ‌ നിന്നും 28,872.50 ഡോളർ പിഴ ഈടാക്കുകയായിരുന്നു.

Scroll to load tweet…

താൻ ഇതിനെതിരെ കോടതിയിൽ പോകുമെന്നും ജെഫ് പറയുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്തതോടെ വലിയ പ്രതിഷേധവും വിമർശനവുമാണ് ഉദ്യോ​ഗസ്ഥർക്കെതിരെ ഉണ്ടായിരിക്കുന്നത്. എന്നാലും, കാട്ടിൽ കയറുന്നതിന് എന്തിനാണ് ഉദ്യോ​ഗസ്ഥർ ഇത്രയധികം പിഴയീടാക്കുന്നത് എന്നാണ് മിക്കവരും ചോദിച്ചത്. 'കാനഡ ഇങ്ങനെ ഒരു ഡിസ്റ്റോപ്പിയൻ ലോകമായി മാറിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല' എന്നും നിരവധിപ്പേർ പ്രതികരിച്ചു. ഇതിനെതിരെ കോടതിയിൽ തന്നെ പോകേണ്ടതുണ്ട് എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.