സ്പാനിഷ് ഡോങ്കി, ചരിത്രത്തിലെ തന്നെ ക്രൂരമായ പീഡനരീതികളിലൊന്ന്, ഫലം സഹിക്കാനാവാത്ത വേദനയും മുറിവും
സംഗതി ഒറ്റനോട്ടത്തിൽ സ്പാനിഷ് ഡോങ്കിയുടെ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് ഒന്നും തോന്നില്ലെങ്കിലും ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അതിന്റെ ആകൃതി നമുക്ക് കാണാം.

പഴയ കാലമായിരുന്നു ഭംഗി എന്നൊക്കെ നൊസ്റ്റാൾജിയ പറയുന്ന അനേകം ആളുകളെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, എല്ലാ കാലത്തിനും അതിന്റേതായ നല്ലതും ചീത്തയും എല്ലാം ഉണ്ട്. നമുക്കറിയാം പഴയ കാലത്ത് മനുഷ്യരെ പീഡിപ്പിക്കാൻ പലതരത്തിലുള്ള ഉപകരണങ്ങളും വഴികളുമുണ്ടായിരുന്നു. കടുത്ത വേദനയും മുറിവുകളും ഒക്കെയായിരുന്നു ഇതിന്റെയെല്ലാം പരിണിതഫലം. അത്തരത്തിൽ ഒന്നാണ് സ്പാനിഷ് ഡോങ്കി ടോർച്ചർ മെത്തേഡ്.
എന്താണ് ഈ സ്പാനിഷ് ഡോങ്കി എന്നല്ലേ? ആളുകളെ പീഡിപ്പിക്കാൻ ഉപയോഗിക്കുന്ന മിക്കവാറും മരത്തിൽ തയ്യാറാക്കുന്ന ഒരു ഉപകരണമാണ് ഇത്. കഴുതയുടെ ആകൃതിയാണ് ഇതിന് എന്നതുകൊണ്ടാണ് ഇത് സ്പാനിഷ് ഡോങ്കി എന്ന് അറിയപ്പെടുന്നത് തന്നെ. മധ്യകാല യൂറോപ്പിൽ, പ്രത്യേകിച്ച് സ്പാനിഷ് ഇൻക്വിസിഷൻ സമയത്താണ് ഈ പീഡന രീതി ഉപയോഗിച്ച് പോന്നത്. പിന്നീട്, ഇത് വടക്കേ അമേരിക്കയിലേക്കും കുടിയേറി. അവിടെ, കാനഡയിലും അമേരിക്കയിലും ഇത് ഉപയോഗിച്ചു.
സംഗതി ഒറ്റനോട്ടത്തിൽ സ്പാനിഷ് ഡോങ്കിയുടെ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് ഒന്നും തോന്നില്ലെങ്കിലും ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അതിന്റെ ആകൃതി നമുക്ക് കാണാം. അതിന്റെ മുകൾഭാഗം കൂർത്താണ് ഇരിക്കുന്നത്. ആ അഗ്രഭാഗം കൂർത്തിരിക്കുന്നതിന്റെ മുകളിലേക്കാണ് ആളുകളെ ഇരുത്തുക. ഇതിന്റെ മുകളിൽ ഇരിക്കുന്ന ആളുകൾ വീഴാതിരിക്കുന്നതിനായി ഭാരമുള്ള എന്തെങ്കിലും ഭാരം അവരുടെ കാലുകളിലോ മറ്റോ കെട്ടി വയ്ക്കാറുണ്ട്. ഇതിന്റെ ഫലമോ കടുത്ത വേദനയാകും. മിക്കവാറും ഇതിന് മുകളിലിരിക്കുന്ന ആളുകളുടെ ജനനേന്ദ്രിയത്തിന് പരിക്ക് പറ്റാറുണ്ട്. അതുപോലെ ഇതിൽ നിന്നും താഴെയിറക്കിയ ശേഷം ആളുകൾക്ക് വേദന കൊണ്ടും പരിക്കുകൾ കൊണ്ടും നടക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.
ചരിത്രത്തിലെ തന്നെ ക്രൂരമായ പീഡനരീതികളിൽ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം